Connect with us

Kerala

പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം

Published

|

Last Updated

കൊല്ലം | കൊല്ലം ഇളവൂരില്‍ വീടിനു സമീപത്തെ ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ഇത്തരമൊരു നിഗമന. ആന്തരികാവയങ്ങളില്‍ ചെളിയും വെള്ളവും കണ്ടെത്തിയിട്ടുണ്ട്.ശരീരത്തില്‍ മുറിവുകളോ ചതവുകളോ കണ്ടെത്താനായിട്ടില്ലെന്നതിന് പുറമെ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളും കണ്ടെത്താനായിട്ടില്ല.

ഉച്ചക്ക് 12.30ഓടെ ആരംഭിച്ച പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ രണ്ടേകാലോടെയാണ് പൂര്‍ത്തിയായത്. മൂന്ന് ഫോറന്‍സിക് വിദഗ്ധരാണ് പോസ്റ്റ്‌മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയത്. നെടുമ്പന ഇളവൂര്‍ കിഴക്കേക്കരയില്‍ ധനീഷ്ഭവനില്‍ പ്രദീപ്കുമാറിന്റെയും ധന്യയുടെയും (അമ്പിളി) മകളായ ദേവനന്ദയുടെ മൃതദേഹം ഇന്ന് രാവിലെയോടെ ആറ്റില്‍ കണ്ടെത്തിയത്. വിദേശത്തായിരുന്ന പ്രദീപ്കുമാര്‍ സംഭവമറിഞ്ഞ് ഇന്ന് രാവിലെ നാട്ടിലെത്തിയിരുന്നു.

ഇത്തിക്കരയാറ്റിലെ തടയണയ്ക്ക് സമീപം വള്ളിപ്പടര്‍പ്പുകള്‍ക്ക് ഇടയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കമഴ്ന്നു കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. കുട്ടിയെ ഇന്നലെ മുതല്‍ കാണാതായിരുന്നു

Latest