Connect with us

National

ഡല്‍ഹി വംശഹത്യ: മരണം 42 ആയി; ഗുരുതര പരുക്കുള്ള നിരവധി പേര്‍ ഇപ്പോഴും ആശുപത്രിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി |  വടക്ക്- കിഴക്കന്‍ ഡല്‍ഹിയില്‍ ഹിന്ദുത്വ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി. ആശുപത്രികളില്‍ ഗുരുതര പരുക്കേറ്റ് ചികിത്സയിലുള്ള അഞ്ചോളം പേരാണ് ഇന്നലെ അര്‍ധ രാത്രിക്ക് ശേഷം മരണപ്പെട്ടത്. വെടിയേറ്റും മാരകായുധങ്ങള്‍ ഉപയോഗിച്ച് മര്‍ദിച്ചും കല്ലെറിഞ്ഞും ഗുരുതരാവസ്ഥയിലുള്ള 20 ഓളം പേര്‍ ഇനിയും ആശുപത്രിയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനാല്‍ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. 200 ഓളം പേരാണ് ഇപ്പോഴും ചികിത്സയിലുള്ളത്. .

ഫെബ്രുവരി 23നാണ് അക്രമത്തിന് തുടക്കം. ജാഫ്രാബാദിലെ സി സി എ പ്രതിഷേധക്കാരെ ഒഴിപ്പിക്കാന്‍ മാരകായുധങ്ങളുമായത്തെയ ഒരു വിഭാഗം അക്രമങ്ങള്‍ക്ക് തുടക്കമിടുകയായിരുന്നു. പിന്നീട് ഡല്‍ഹിയുടെ പല ഭാഗങ്ങളിലേക്കും ഇത് വ്യാപിച്ചു. ജയ്ശ്രീരാം വിളിച്ചെത്തിയ വര്‍ഗീയ വാദികള്‍ നൂറ് കണക്കിന് വീടുകളും വാഹനങ്ങളും കച്ചവട സ്ഥാപനങ്ങളും അഗ്നിക്കിരയാക്കി. പോലീസ് നോക്കിനില്‍ക്കെയായിരുന്നു പലയിടത്തും ആക്രമണം നടന്നത്. അക്രത്തിന് പുറമെ ന്യൂനപക്ഷങ്ങള്‍ തമാസിക്കുന്ന പ്രദേശത്ത് വ്യാപക കൊള്ളയും അരങ്ങേറി.

ബി ജെ പി നേതാക്കളായ കപില്‍ മിശ്ര, അനുരാഗ് ഠാക്കൂര്‍, പര്‍വേഷ് വര്‍മ തുടങ്ങിയവര്‍ നടത്തിയ പ്രകോപന പ്രസംഗങ്ങളാണ് ആക്രമണത്തിലെത്തിച്ചതെന്ന് നിരവധി പേര്‍ കുറ്റപ്പെടുത്തിയിരുന്നു. ഇവര്‍ക്കെതിരെ പലരും പോലീസില്‍ പരാതി നല്‍കി. എന്നാല്‍ ചോദ്യം ചെയ്യാനോ, കേസെടുക്കാനോ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. അതിനിടെ ഐ ബി ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുടുംബത്തിന്റെ പരാതി മാനിച്ച് എ എ പി നേതാവായ താഹിര്‍ ഹുസൈനെതിരെ പോലീസ് കേസെടുക്കുകയും ചെയ്യുകയായിരുന്നു.

 

 

---- facebook comment plugin here -----

Latest