Connect with us

Kerala

ലൈഫ് മിഷന്‍: പിണറായി സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയത് രണ്ട് ലക്ഷം വീടുകള്‍- പ്രഖ്യാപനം നാളെ

Published

|

Last Updated

തിരുവനന്തപുരം | പിണറായി സര്‍ക്കാറിന്റെ നാല് വര്‍ഷത്തെ ഭരണത്തിലെ വലിയ നേട്ടങ്ങളിലൊന്നായ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം രണ്ട് ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കിയതിന്റെ പ്രഖ്യാപനം നാളെ. തിരുവനന്തപുരത്ത് നടക്കുന്ന വിപുലമായ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപനം നടത്തും. ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വലിയ വാഗ്ദാനങ്ങളിലൊന്നിന്റെ പൂര്‍ത്തീകരണമായി ഇത് മാറും. സംസ്ഥാന തലത്തില്‍ നടക്കുന്ന പരിപാടികള്‍ക്ക് പുറമെ പഞ്ചായത്ത് തലങ്ങളില്‍ ലൈഫ് മിഷന്‍ പദ്ധതി പ്രാകരം വീട് ലഭിച്ചവരുടെ സംഘമവും നടക്കും. സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച 100 ഭവന്ന സമുച്ചയങ്ങളുടെ പൂര്‍ത്തീകരണം വരുന്ന ആഗസ്റ്റിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

മൂന്ന് ഘട്ടങ്ങളായാണ് ലൈഫ് മിഷന്‍ പദ്ധതി പ്രാകരം രണ്ട് ലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചത്. 2001 മുതല്‍ 2016വരെ വീട് നിര്‍മിക്കാന്‍ സര്‍ക്കാര്‍ സഹായം പ്രഖ്യാപിക്കപ്പെട്ടിട്ടും വിവിധ കാരണങ്ങളാല്‍ ഇത് ലഭിക്കാതിരിന്നവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വീട് നിര്‍മിച്ച് നല്‍കിയത്. രണ്ടാം ഘട്ടത്തില്‍ ഭൂമിയുള്ള ഭവനരഹിതരുടെ വീട് നിര്‍മാണവും ഏറ്റെടുത്തു. ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസമാണ് മൂന്നാം ഘട്ടത്തില്‍ പൂര്‍ത്തീകരിച്ചത്. മൂന്നാം ഘട്ടത്തില്‍ പ്രീഫാബ് സാങ്കേതിക വിദ്യയിലാണ് വീടുകളുടെ പ്രവൃത്തി നടക്കുന്നത്.

 

 

Latest