Connect with us

Kerala

ജസ്റ്റിസ് മുരളീധരന്റെ സ്ഥലംമാറ്റം ബി ജെ പി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ പറഞ്ഞതിന്റെ ശിക്ഷ: ശിവസേന

Published

|

Last Updated

മുംബൈ |  വടക്കന്‍ കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ ആക്രമണത്തില്‍ കേന്ദ്ര ആഭന്യതര വകുപ്പിനെതിരെ കടുത്ത വിമര്‍ശനവുമായി ശിവസേന. ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസായിരുന്ന മുരളീധരന്റെ സ്ഥലം മാറ്റം ബി ജെ പി നല്‍കിയ ശിക്ഷയാണ്. ഡല്‍ഹിയില്‍ കലാപത്തിന് പ്രേരകരായ കപില്‍ മിശ്ര, അനുരാഗ് ഠാക്കൂര്‍, പര്‍വേ്ഷ് വര്‍മ, കപില്‍ മിശ്ര എന്നീ ബി ജെ പി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ പറഞ്ഞതിലുള്ള ശിക്ഷയെന്നും ശിവസേന മുഖപത്രമായ സാംന കുറ്റപ്പെടുത്തി.

ഡല്‍ഹി കത്തിയെരിയുമ്പോള്‍ ഡല്‍ഹി പോലീസിനെ നിയന്ത്രിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എവിവടെയായിരുന്നെന്ന് സാംന ചോദിച്ചു. 39പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും പൊതുസ്വത്തിന് വ്യാപകമായ നാശമുണ്ടാകുകയും ചെയ്യുമ്പോള്‍ അമിത് ഷാ എന്താണ് ചെയ്യുകയായിരുന്നു. കോണ്‍ഗ്രസോ മറ്റാരെങ്കിലുമോ ആണ് ഇപ്പോള്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ ഉണ്ടായിരുന്നതെങ്കില്‍ ആഭ്യന്തരമന്ത്രിയുടെ രാജിക്കായി മുറവിളി ഉയര്‍ന്നേനെ എന്നും ശിവസേന കുറ്റപ്പെടുത്തി.

 

 

---- facebook comment plugin here -----

Latest