Connect with us

Kerala

ദേവനന്ദയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി; മരണത്തിലെ ദുരൂഹത നീക്കണമെന്ന് ബാലാവകാശ കമ്മിഷന്‍

Published

|

Last Updated

കൊല്ലം |ദേവനന്ദയുടെ മൃതദേഹം പള്ളിമണ്‍ ആറ്റില്‍ നിന്നു പുറത്തെടുത്തു പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. മൃതദേഹത്തില്‍ പരുക്കുകളോ മറ്റോ കണ്ടെത്താനായിട്ടില്ല. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളും കണ്ടെത്താനായിട്ടില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേ സമയം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ കൂടുതല്‍ കാര്യങ്ങള്‍ അറിയാനാകു.

ആറ്റില്‍ തടയണ നിര്‍മിച്ചിരിക്കുന്നതിന് അപ്പുറത്തു നിന്നാണു മൃതദേഹം കണ്ടെത്തിയത്. ഇവിടേക്ക് ഒഴുകിപ്പോകാന്‍ സാധ്യതയുണ്ടോയെന്നും മൃതദേഹം പിന്നീട് ഇവിടെ കൊണ്ടിട്ടതാണോയെന്നും പോലീസ് അന്വേഷിക്കുന്നു.വീടിന് 500 മീറ്റര്‍ അകലെ നിന്നാണു മൃതദേഹം കണ്ടത്. ഈ ഭാഗത്തു ദേവനന്ദ വരാറില്ല. മൃതദേഹം കണ്ട സ്ഥലം വിജനമായ പ്രദേശമാണ്. ആറ്റിനു തീരത്തു കാടും റബ്ബര്‍ മരങ്ങളുമാണ്. ദേവനന്ദയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ബാലാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടു. കുട്ടിയെ കാണാതായ സംഭവത്തില്‍ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിരുന്നു

---- facebook comment plugin here -----

Latest