Connect with us

Kozhikode

ഡൽഹി വംശഹത്യ: കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ പരാജയം: എസ് വൈ എസ്

Published

|

Last Updated

കോഴിക്കോട് | ഡൽഹിയിൽ നടക്കുന്ന വംശഹത്യ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ പരാജയമാണെന്ന് എസ് വൈ എസ് സംസ്ഥാന ക്യാബിനറ്റ് അഭിപ്രായപ്പെട്ടു. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ആസ്ഥാന നഗരത്തിൽ ദിവസങ്ങളായി നടക്കുന്ന അക്രമത്തിനെതിരെ കേന്ദ്ര സർക്കാറിന്റെ ഭാഗത്തു നിന്ന് ഫലപ്രദമായ ഇടപെടൽ ഉണ്ടാകുന്നില്ല. മനുഷ്യത്വത്തിന്റെ സകല സീമകളും ലംഘിച്ചുകൊണ്ടുള്ള കിരാതവും ഏകപക്ഷീയവുമായ അക്രമങ്ങളാണ് ഡൽഹിയിൽ നടക്കുന്നത്. അക്രമം തടയുന്നതിനും വ്യാപിക്കാതിരിക്കാനും ഇടപെടുന്നതിന് പകരം അക്രമികളെ സഹായിക്കാനാണ് പോലീസ് ശ്രമിക്കുന്നത്.

കരളലിയിപ്പിക്കുന്ന സംഭവ വികാസങ്ങൾ അരങ്ങേറുമ്പോൾ കേന്ദ്ര- സംസ്ഥാന സർക്കാറുകൾ നിസ്സംഗത പാലിക്കുന്നത് അംഗീകരിക്കാനാകില്ല. സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും ഇടപെടലുകൾ മാത്രമാണ് ഏക ആശ്വാസം. രാജ്യത്തിന്റെ ദൈനംദിന കാര്യങ്ങളിലും ക്രമസമാധാന പാലനത്തിലും കോടതികൾ ഇടപെടേണ്ടി വരുന്നത് ജനാധിപത്യം നേരിട്ട് കൊണ്ടിരിക്കുന്ന തകർച്ചയെയാണ് സൂചിപ്പിക്കുന്നത്. സങ്കീർണമായ ഈ സാഹചര്യങ്ങളെ നേരിടാൻ മനുഷ്യത്വം മരവിക്കാത്ത സർവ മനുഷ്യരും ഒന്നിക്കണം.
യൂത്ത് സ്‌ക്വയറിൽ ചേർന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ്സയ്യിദ് ത്വാഹാ സഖാഫി അധ്യക്ഷത വഹിച്ചു.

മജീദ് കക്കാട്, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, ഡോ. മുഹമ്മദ് കുഞ്ഞു സഖാഫി, ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി, മുഹമ്മദ് പറവൂർ, എം വി സിദ്ദീഖ് സഖാഫി, റഹ്‌മത്തുല്ല സഖാഫി, എൻ എം സ്വാദിഖ് സഖാഫി, അബൂബക്കർ മാസ്റ്റർ പടിക്കൽ, ആർ പി ഹുസൈൻ, എം എം ഇബ്റാഹീം സംബന്ധിച്ചു.

---- facebook comment plugin here -----

Latest