Connect with us

National

വീടിന് തീയിട്ടു; 85 വയസ്സുകാരി വെന്തുമരിച്ചു

Published

|

Last Updated

ന്യൂഡൽഹി| ഖജൂരിഖാസിലുണ്ടായ അക്രമത്തിൽ 85 വയസ്സുകാരി വെന്തുമരിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച പ്രദേശത്ത് കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ മുഹമ്മദ് സയീദ് സൽമാനിയുടെ വീടും അഗ്നിക്കിരയാക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിലെ മിക്കവരും തീപ്പിടിത്തത്തിൽ നിന്ന് രക്ഷപ്പെട്ടപ്പോൾ, സൽമാനിയുടെ മാതാവ് 85കാരിയായ അക്ബരി വെന്തുമരിച്ചു.

തീ ആളിപ്പടർന്നപ്പോൾ സൽമാനി പുറത്തായിരുന്നു. വീട്ടിനുള്ളിലേക്ക് ഓടാൻ ശ്രമിച്ചെങ്കിലും അയൽവാസികൾ തടഞ്ഞു. എന്റെ കു ടുംബം മുഴുവനും മരിച്ചെന്ന് കരുതി ഞാൻ മണിക്കൂറുകളോളം നിന്നു. എന്നാൽ മാതാവൊഴികെ ബാക്കിയെല്ലാവരും തലനാരിഴക്ക് രക്ഷപ്പെട്ടു. ജി ടി ബി ആശുപത്രിയിലുള്ള അ ക്ബരിയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം നടത്തി ഖബറടക്കും. യു പിയിലെ തന്റെ സ്വദേശമായ മീററ്റ് ഗ്രാമത്തിൽ ഖബറടക്കാനാണ് തീരുമാനം. കൂടാതെ അജ്ഞാതരായ അഗ്‌നിശമന സേനാംഗങ്ങൾക്കെതിരെ കേസ് നൽകാൻ തീരുമാനിച്ചതായും സൽമാനി പറഞ്ഞു. തന്റെ കെട്ടിടത്തിലെ ആദ്യ രണ്ട് നിലകളിലെ ടൈലറിംഗ് വർക്ക്ഷോപ്പുകൾ ഉൾപ്പെടെ കെട്ടിടം കത്തിച്ചു. എട്ട് ലക്ഷം രൂപയും ഇവിടെസൂക്ഷിച്ചിരുന്നു. ആഭരണങ്ങളെല്ലാം ജനക്കൂട്ടം കൊള്ളയടിച്ചെന്നും സൽമാനി പറഞ്ഞു.