Connect with us

International

വീണ്ടും നാണക്കേട്; 30 വായു മലിനീകരണ നഗരങ്ങളിൽ 21ഉം ഇന്ത്യയിൽ

Published

|

Last Updated

ബേർൺ | വായു മലിനീകരണം ഏറ്റവും രൂക്ഷമായ ലോകത്തെ 30 നഗരങ്ങളില്‍ 21 എണ്ണവും ഇന്ത്യയിൽ. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഇന്ത്യന്‍ നഗരങ്ങള്‍ വായു മലിനീകരണത്തില്‍ മുന്നിലെത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ചൈനീസ് നഗരങ്ങളില്‍ മലിനീകരണത്തോത് കുറഞ്ഞിട്ടുണ്ട്. സ്വിറ്റ്സർലാൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐക്യു എയര്‍ വിഷ്വല്‍സിന്റെ 2019-ലെ വായു ഗുണനിലവാര റിപ്പോര്‍ട്ടിലാണ് ആകാശം മലിനമായ നഗരങ്ങളുടെ പട്ടികയുള്ളത്. വായുമലിനീകരണം ഏറ്റവും രൂക്ഷമായ നഗരങ്ങളില്‍ ആദ്യ പത്തില്‍ ആറും ഇന്ത്യന്‍ നഗരങ്ങളാണ്.

ഉത്തര്‍പ്രദേശിലെ ഗാസിയാബാദാണ് ലോകത്തിലെ ഏറ്റവും മലിനമായ ആകാശമുള്ള നഗരം. 2019-ല്‍ ഗാസിയാബാദിലെ ശരാശരി വായു ഗുണനിലവാര സൂചിക (എ ക്യു ഐ) 110.2 ആയിരുന്നു. ആരോഗ്യപരമെന്ന് യു എസ് എന്‍വയണ്‍മെന്റൽ പ്രൊട്ടക്‌ഷന്‍ ഏജന്‍സി നിര്‍ദേശിച്ച അളവിനേക്കാള്‍ രണ്ട് മടങ്ങ് കൂടുതലാണിത്.