Connect with us

International

കൊറോണ: ജപ്പാന്‍ തീരത്ത് നങ്കൂരമിട്ട കപ്പലില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 119 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | കൊറോണ വൈറസ് (കോവിഡ് 19) ബാധയെ തുടര്‍ന്ന് ജപ്പാന്‍ തീരത്ത് നങ്കൂരമിട്ട ഡയമണ്ട് പ്രിന്‍സസ് കപ്പലില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തി. 119 പേരെയാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ തിരികെയെത്തിച്ചിട്ടുള്ളത്. ഇവര്‍ക്കാര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും രണ്ടാഴ്ച സമയം ഡല്‍ഹിയിലെ സേനാ ക്യാമ്പില്‍ നിരീക്ഷണത്തില്‍ കഴിയും.

അതേസമയം, കപ്പലിലെ കൊറോണ സ്ഥിരീകരിച്ച 16 ഇന്ത്യക്കാര്‍ ജപ്പാന്‍ തീരത്തെ ആശുപത്രികളില്‍ ചികിത്സയിലാണ്.