Connect with us

National

ഹൈക്കോടതി ജഡ്ജിയെ സ്ഥലം മാറ്റിയ നടപടി ലജ്ജാകരം: പ്രിയങ്ക

Published

|

Last Updated

ന്യൂഡല്‍ഹി | വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ 28 പേര്‍ മരിക്കാനിടയായ അക്രമ സംഭവങ്ങളില്‍ പോലീസിനെ വിമര്‍ശിച്ച ഹൈക്കോടതി ജഡ്ജിയെ സ്ഥലം മാറ്റിയ നടപടി ലജ്ജാകരമാണെന്ന് പ്രിയങ്ക ഗാന്ധി. ഇത് നടുക്കമല്ല, നാണക്കേടാണ് ഉണര്‍ത്തുന്നത്. സാധാരണ ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസ്യത തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണിതെന്നും പ്രിയങ്ക പറഞ്ഞു. ഡല്‍ഹിയിലെ അക്രമക്കേസ് പരിഗണിച്ച ജസ്റ്റിസ് എസ് മുരളീധറിനെയാണ് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയത്. ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് ഇതുസംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്.

പ്രകോപനപരവും വിദ്വേഷം വളര്‍ത്തുന്നതുമായ പ്രചാരണം നടത്തിയ കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍, ബി ജെ പി നേതാക്കളായ കപില്‍ മിശ്ര, പര്‍വേശ് വര്‍മ, അഭയ് വര്‍മ എന്നിവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ജസ്റ്റിസ് എസ് മുരളീധര്‍ നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്ഥലം മാറ്റം.

Latest