Connect with us

National

കലാപത്തിന് ആഹ്വാനം; ബി ജെ പി നേതാവ് കപില്‍ മിശ്രക്കെതിരെ പരാതി

Published

|

Last Updated

ന്യൂഡല്‍ഹി | പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നവര്‍ക്കെതിരായ സംഘടിത ആക്രമത്തിന് പ്രേരണയായത് ബി ജെ പി നേതാവ് കപില്‍ മിശ്രയുടെ വിദ്വേഷ പ്രസംഗങ്ങളെന്ന് പരാതി. പൗരത്വ പ്രതിഷേധക്കാരെ ആക്രമിക്കാന്‍ കപില്‍ മിശ്ര പരസ്യമായി ആഹ്വാനം ചെയ്തതായി ജാമിഅ കോഡിനേഷന്‍ കമ്മിറ്റി നല്‍കിയ പരാതിയില്‍ പറയുന്നു.

ജാഫ്രാബാദിലെ പൗരത്വ പ്രതിഷേധം അവസാനിപ്പിക്കാന്‍ മൂന്ന് ദിവസം സമയം തരുന്നെന്നും ഇതിനുള്ളില്‍ ഒഴുപ്പിച്ചില്ലെങ്കില്‍ തെരുവില്‍ ഇറുങ്ങുമെന്ന് കപില്‍ ഭീഷണി മുഴക്കിയിരുന്നു. പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരുടെ യോഗത്തില്‍വെച്ചായിരുന്നു ഭീഷണി. മൂന്ന് ദിവസത്തെ സമയം ഞങ്ങള്‍ തരുന്നു. അതിനുള്ളില്‍ ജാഫ്രാബാദിലെയും ചന്ദ്ബാഗിലെയും റോഡുകള്‍ ഒഴിപ്പിച്ചിരിക്കണം. അതിനു ശേഷം ഞങ്ങളെ പറഞ്ഞു മനസ്സിലാക്കിക്കാന്‍ വന്നേക്കരുത്. ഞങ്ങള്‍ നിങ്ങളെ കേള്‍ക്കാന്‍ നിന്നുതരില്ല. മൂന്നേ മൂന്ന് ദിവസമാണ് നിങ്ങള്‍ക്ക് മുന്നിലുള്ളത്- ഇതായിരുന്നു കപില്‍ മിശ്രയുടെ ഭീഷണി.

പൗരത്വ പ്രതിഷേധക്കാര്‍ക്ക് മറുപടി നല്‍കാനായി മൗജ്പൂരില്‍ എത്തിച്ചേരണമെന്നും ജാഫ്രാബാദിനെ മറ്റൊരു ഷാഹീന്‍ബാഗാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.