Connect with us

National

ഡല്‍ഹിയില്‍ സ്ഥിതി ആശങ്കയേറ്റുന്നു; അക്രമത്തില്‍ നിന്ന് വിട്ടുനില്‍ക്കണം- കെജ്രിവാള്‍

Published

|

Last Updated

ന്യൂഡല്‍ഹി |  പൗരത്വ നിമയത്തെ എതിര്‍ക്കുന്നവര്‍ക്ക് നേരം അനുകൂലിക്കുന്നവര്‍ സംഘടിച്ചെത്തി നടത്തിയ ആക്രമണത്തെ തുടര്‍ന്നുണ്ടായ വലിയ സംഘര്‍ഷത്തില്‍ പ്രതികരണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ നിലവിലെ സാഹചര്യം ആശങ്കയേറ്റുന്നു. നമ്മുടെ നഗരത്തില്‍ സാമാധാനം പുനഃസ്ഥാപിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു.

ആക്രമണത്തിന് വിട്ടുനില്‍ക്കാന്‍ എല്ലാവരോടും ആവശ്യപ്പെടുകയാണ്. സംഘര്‍ഷ ബാധിത പ്രദേശങ്ങളിലെ എം എല്‍ എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ലെഫ്റ്റനന്റ് ഗവര്‍ണറെ സന്ദര്‍ശിച്ച് എ എ പി നേതാക്കള്‍ കാര്യങ്ങള്‍ അറിയിച്ചതായും കെജ്രിവാള്‍ പറഞ്ഞു.

 

 

Latest