Connect with us

National

ഡല്‍ഹി അക്രമം പേരും മതവും ചോദിച്ച് : പലയിടത്തും പോലീസ് കാഴ്ചക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി |  പൗരത്വ പ്രക്ഷേധക്കാര്‍ക്ക് നേരെ ഇന്നലെ ഡല്‍ഹിയിലുണ്ടായ ആക്രമണം കൃത്യമായ ആസൂത്രണത്തോടെയെന്ന് റിപ്പോര്‍ട്ട്. പൗരത്വ നിയമത്തിനെതിരായ സമരത്തെ ഇല്ലാതാക്കുക എന്ന ലക്ഷ്യവുമായി പൗരത്വ നിയമത്തെ അനുകൂലിക്കുന്നവര്‍ സംഘടിച്ചെത്തി തെരുവില്‍ കണ്ടവരെയെല്ലാം ക്രൂരമായി മര്‍ദിക്കുകയായിരുന്നു. പേരും മതവും ചോദിച്ചായിരുന്നു ആക്രമണണള്‍. വടിവാള്‍, കത്തി, ഹോക്കി സ്റ്റിക്, വടികള്‍, കല്ല് എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണങ്ങള്‍. പലയിടത്തും ആക്രമണം നടക്കുമ്പോള്‍ പോലീസ് വെറും കാഴ്ചക്കാരായിരുന്നുവെന്ന് പരുക്കേറ്റവരുടെ ബന്ധുക്കള്‍ പറഞ്ഞു.

ആക്രമണത്തിനായുള്ള കല്ലുകള്‍ എത്തിച്ചത് ലോറിയിലായിരുന്നു. രാത്രി വൈകി വീടുകള്‍ക്കുള്ളില്‍ കയറിയും ആക്രമണമുണ്ടായി. സി എ എ പ്രക്ഷോഭക്കാര്‍ക്ക് നേരെ സി എ എ അനുകൂലികള്‍ വെടിയുതിര്‍ത്തയാും പരുക്കേറ്റവരുടെ ബന്ധുക്കള്‍ പറഞ്ഞു. വീടിന് പുറത്തിറങ്ങിയാല്‍ ആക്രമിക്കപ്പെടുമെന്ന അവസ്ഥയാണ് പലയിടത്തുമുള്ളതെന്ന് മലയാളി വിദ്യാര്‍ഥികളക്കമുള്ളവര്‍ പറയുന്നു.

 

 

Latest