Connect with us

National

സബര്‍മതി ആശ്രമത്തിലെ സന്ദര്‍ശക ബുക്കില്‍ മോദിയെക്കുറിച്ച് എഴുതി ട്രംപ്

Published

|

Last Updated

അഹമ്മദാബാദ് |  അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഭാര്യ മെലാനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം മഹാത്മാ ഗാന്ധി സ്ഥാപിച്ച ഗുജറാത്തിലെ സബര്‍മതി ആശ്രമം സന്ദര്‍ശിച്ചു. അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും കാര്‍ മാര്‍ഗം 12.30ഓടെയാണ് ഇവര്‍ സബര്‍മതി ആശ്രമത്തിലെത്തിയത്.

ആശ്രമം സന്ദര്‍ശിക്കുന്ന ലോകനേതാക്കളെല്ലാം സന്ദര്‍ശക രജിസ്റ്ററില്‍ ഗാന്ധിജിയെക്കുറിച്ചും ഗാന്ധിയന്‍ ആദര്‍ശങ്ങളെക്കുറിച്ചുമെല്ലാം എഴുതാറുണ്ട്. എന്നാല്‍ ട്രംപ് ഗാന്ധിയെക്കുറിച്ച് കുറിക്കാതെ മോദിയെക്കുറിച്ചാണ് പറഞ്ഞത്. നേരത്തെ ആശ്രമം സന്ദര്‍ശിച്ച മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയടക്കം ഗാന്ധിയെക്കുറിച്ചുള്ള ഓര്‍മകള്‍ സന്ദര്‍ശിക രജിസ്റ്ററില്‍ കുറിച്ചിരുന്നു.
2015ല്‍ ആശ്രമം സന്ദര്‍ശിച്ച ഒബാമ മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ഗാന്ധിയെക്കുറിച്ച് പറഞ്ഞ വാചകമായിരുന്നു കുറിച്ചത്. ഗാന്ധിയുടെ മൂല്യങ്ങള്‍ ഇന്നും ഇന്ത്യയില്‍ അനശ്വരമാണ്. ലോകത്തിന് തന്നെ അത് വലിയ സമ്മാനമാണ്. എല്ലാ ആളുകളേയും രാജ്യത്തേയും പോലെ നമ്മളും ആ സ്‌നേഹത്തിന്റെ അന്തസത്തയിലായിരിക്കും നിലനില്‍ക്കുന്നത്.- ഇതായിരുന്നു ഒബാമയുടെ കുറിപ്പ്. അതേ സമയം ഈ സന്ദര്‍ശനത്തിന് അവസരമൊരുക്കിയ എന്റെ സുഹൃത്ത് മോദിക്ക് നന്ദിയെന്നായിരുന്നു ട്രംപ് കുറിച്ചത്.

ആശ്രമത്തിലെത്തിയ ഉടന്‍ മോദിക്കൊപ്പം ഗാന്ധി ചിത്രത്തില്‍ ട്രംപ് മാല അണിയിച്ചു. പരുത്തിനൂലില്‍ തീര്‍ത്ത മാലയാണ് ചിത്രത്തില്‍ അണിയിച്ചത്. തുടര്‍ന്ന് ആശ്രമത്തിനുള്ളിലേക്ക് കയറി. ആശ്രമം മുഴുവന്‍ ചുറ്റികട്ട ട്രംപും മെലാനയും ചര്‍ക്കയില്‍ നൂല്‍ കോര്‍ക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ആശ്രമ അന്തേവാസികളില്‍ നിന്ന് ചോദിച്ച് മനസ്സിലാക്കി. ആശ്രമ കവാടത്തില്‍ ഇരുന്ന് ട്രംപും മെലാനിയയും ഫോട്ടോയും എടുത്തു. 15 മിനുട്ട് ആശ്രമത്തില്‍ ചെലവഴിച്ച ശേഷം നമസ്‌തേ ട്രംപ് പരിപാടിക്കായി  മൊട്ടേര സ്റ്റേഡിയത്തിലേക്ക് തിരിതിരിക്കുകയായിരുന്നു.

 

 

---- facebook comment plugin here -----

Latest