Connect with us

National

പാക് അനുകൂല മുദ്രാവാക്യം മുഴക്കുന്നവരെ തത്ക്ഷണം വെടിവച്ചു കൊല്ലാന്‍ നിയമം വേണം: കര്‍ണാടക മന്ത്രി

Published

|

Last Updated

ബെംഗളൂരു | രാജ്യത്തെ കുറിച്ച് മോശമായ പരാമര്‍ശങ്ങള്‍ നടത്തുകയും പാക്കിസ്ഥാന് അനുകൂലമായി മുദ്രാവാക്യം മുഴക്കുകയും ചെയ്യുന്നവരെ തത്ക്ഷണം വെടിവച്ചു കൊല്ലുന്നതിന് നിയമം കൊണ്ടുവരണമെന്ന ആവശ്യവുമായി കര്‍ണാടക കൃഷി മന്ത്രി ബി സി പാട്ടീല്‍. ബെംഗളൂരുവില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന റാലിയില്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ചതിന് യുവതിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പരാമര്‍ശം.

“രാജ്യദ്രോഹികളെ കൈകാര്യം ചെയ്യുന്നതിന് കര്‍ശന നിയമം കൊണ്ടുവരണമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥിക്കും. ഇന്ത്യയുടെ ഭക്ഷണവും വെള്ളവും വായുവുമെല്ലാമാണ് അവര്‍ ഉപയോഗിക്കുന്നത്. പാക്കിസ്ഥാന്‍ സിന്ദാബാദ് എന്ന് വിളിക്കുന്നവര്‍ എന്തിനാണ് ഇന്ത്യയില്‍ നില്‍ക്കുന്നത്. ചൈനയിലും മറ്റും രാജ്യത്തിനെതിരെ സംസാരിക്കാന്‍ അവിടുത്തെ ജനങ്ങള്‍ക്ക് ഭയമാണ്.”- പാട്ടീല്‍ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടത്തുന്നവര്‍ രാജ്യദ്രോഹികളാണെന്ന് നേരത്തെ നിരവധി ബി ജെ പി നേതാക്കള്‍ ആരോപിച്ചിരുന്നു.

Latest