Connect with us

Kerala

റെക്കോഡുകള്‍ തകര്‍ത്ത് സ്വര്‍ണവില; പവന് 32000

Published

|

Last Updated

കൊച്ചി | സ്വര്‍ണ വില ഓരോ ദിവസവും കുതിച്ചുയരുന്നു. ഇന്ന് മാത്രം രണ്ടു തവണയാണ് വിലയുയര്‍ന്നത്. ആദ്യം ഗ്രാമിന് 40 രൂപ വര്‍ധിച്ച് 3975 രൂപയും പവന് 31,800 രൂപയുമായി. വീണ്ടും ഗ്രാമിന് 25 രൂപ കൂടി വര്‍ധിച്ച് 4000ഉം പവന് 32000വും ആയി. നാല് ദിവസങ്ങളിലായി സ്വര്‍ണവില റെക്കോഡുകള്‍ ഭേദിച്ചു കൊണ്ടിരിക്കുകയാണ്. ജനുവരി ആറിന് വില ആദ്യമായി 30,000 കടന്നതിനെ പിന്തുടര്‍ന്ന് വിലയില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായത്.

ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം 71.89 ലേക്ക് താഴ്ന്നത്, ചൈനയില്‍ പടര്‍ന്നുപിടിച്ച കൊറോണ വൈറസ് ബാധ എന്നിവയെല്ലാം സ്വര്‍ണവില വര്‍ധനയെ നന്നായി സ്വാധീനിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest