Connect with us

National

 ട്രംപ് ഇന്ത്യന്‍ മണ്ണില്‍; രാജകീയ വരവേല്‍പ്പ്

Published

|

Last Updated

അഹമ്മദാബാദ് | ലാകം ഉറ്റുനോക്കുന്ന ചരിത്ര സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തി. ഭര്യ മെലാനിക്കൊപ്പം എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍ അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തിലെത്തിയ ട്രംപിനെ പ്രോട്ടോകോളുകളെല്ലാം മറന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി സ്വീകരിച്ചു. ഗുജറാത്തിന്റെ പാരമ്പര്യം വിളിച്ച് അറിയിക്കുന്ന തരത്തില്‍ വാദ്യമേളങ്ങളോടെയായിരുന്നു സ്വീകരണം. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും സ്വീകരണത്തിനെത്തി. തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് സബര്‍മതി ആശ്രമത്തിലേക്ക് ട്രംപ് തിരിച്ചു. വിമാനത്താവളത്തിനും ആശ്രമത്തിനും ഇടയിലെ റോഡുകളിലെല്ലാം ജനങ്ങള്‍ ദേശീയപതാകയുമായി തടിച്ച്കൂടി ട്രംപിന് വരവേല്‍പ്പ് നല്‍കി.

ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷിബന്ധത്തില്‍ പുതിയ അധ്യായമായി മാറാവുന്ന 36 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തെ  സമൂഹം വലിയ പ്രാധാന്യത്തോടെയാണ് ഉറ്റുനോക്കുന്നത്.  അമേരിക്കയില്‍ നിന്ന് എത്തിച്ച തന്റെ ഔദ്യോഗിക വാഹനമായ കാഡിലാക് വണ്ണിലാണ് (ദ് ബീസ്റ്റ്) ട്രംപ് സബര്‍മതി ആശ്രമത്തിലേക്ക് യാത്ര തിരിച്ചത്. സബര്‍മതി ആശ്രമം സന്ദര്‍ശിച്ച 1.05ഓടെ മൊട്ടേര സ്റ്റേഡിയത്തിലേക്കായി “നമസ്‌തേ ട്രംപ്” പരിപാടിക്കായെത്തും. ഇവിടേക്കുള്ള 22 കിലോമീറ്റര്‍ ദൂരം റോഡ് ഷോ നടക്കും. നമസ്‌തേ ട്രംപ് പരിപാടിക്ക് ശേഷം താജ് മഹല്‍ സന്ദര്‍ശിക്കാനായി ആഗ്രഹയിലേക്ക് തിരിക്കും. ആഗ്രയില്‍ നിന്ന് വൈകുന്നേരത്തോടെ ഡല്‍ഹിക്ക് മടങ്ങും.

ട്രംപ് അഹമ്മദാബാദില്‍ ചെലവഴിക്കുന്ന മൂന്ന് ണിക്കൂറുകള്‍ക്കായി അനൗദ്യോഗിക കണക്കുകള്‍ പ്രകാരം 85 കോടി രൂപയാണു സര്‍ക്കാര്‍ ചെലവഴിക്കുന്നത്. സംസ്ഥാന ആഭ്യന്തര മന്ത്രാലയത്തിനുള്ള വാര്‍ഷിക ബജറ്റ് വിഹിതത്തിന്റെ ഒന്നരയിരട്ടി. ചേരി പ്രദേശങ്ങളടക്കം നഗരത്തിന്റെ ദൈന്യമുഖം ട്രംപില്‍നിന്നു കെട്ടിമറച്ച്, മിനുക്കിയ മുഖം മാത്രം പുറത്തുകാട്ടി നില്‍ക്കുകയാണു നഗരം.മകള്‍ ഇവാന്‍കയും മരുമകന്‍ ജാറെദ് കഷ്‌നറും ഉപദേഷ്ടാക്കളും ഉള്‍പ്പെടെ 12 അംഗ യുഎസ് സംഘമാണ് ട്രംപിനെ അനുഗമിക്കുന്നത്.

എങ്ങും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നമസ്‌തേ ട്രംപ് പരിപാടി നടക്കുന്ന മൊട്ടേര സ്റ്റേഡിയത്തിലെ സുരക്ഷ ഞായറാഴ്ച്ച മുതല്‍ യു എസ് സംഘം ഏറ്റെടുത്തു. ട്രംപിന്റെ സന്ദര്‍ശനം കണക്കിലെടുത്ത് നഗരത്തില്‍ സ്‌കൂളുകള്‍ക്കും ഓഫീസുകള്‍ക്കും ഇന്ന് അവധിയാണ്. ഗുജറാത്തിലെ നഗരത്തില്‍ ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പടുകൂറ്റന്‍ ഫ്‌ളക്‌സുകള്‍ സ്ഥാപിച്ചിട്ടുണ്ട്.പ്രധാന റോഡുകളിലെല്ലാം ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്.

 

Latest