Connect with us

Ongoing News

രുചിയൂറും ക്യാരറ്റ് റൈസ്

Published

|

Last Updated

കാരറ്റ് ഹൽവ, കാരറ്റ് ബർഫി തുടങ്ങിയ മധുപലഹാരങ്ങളിൽ കാരറ്റിനെ നാം ധാരാളമായി കണ്ടിട്ടുണ്ട്. അതുപോലെത്തന്നെ കാരറ്റ് കൂട്ടാൻ, കാരറ്റ് ഉപ്പിലിട്ടത്, കാരറ്റ് അച്ചാർ, കാരറ്റ് ജ്യൂസ് തുടങ്ങി വറൈറ്റി വിഭവങ്ങളും കാരറ്റുകൊണ്ടുണ്ടാക്കാം. വൈറ്റമിൻ എ ധാരാളമായി അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് കാരറ്റ്. എന്നാൽ കാരറ്റ് കൊണ്ട് രുചിയൂറും റൈസും ഉണ്ടാക്കാം.

[irp]

ചേരുവകൾ

ചോറ്- രണ്ട് കപ്പ്
ക്യാരറ്റ്- അഞ്ചെണ്ണം (നീളത്തിൽ ഇടത്തരം കഷ്ണങ്ങളാക്കി നുറുക്കിയത്)
സവാള- രണ്ട്
ക്യാപ്‌സിക്കം- ഒന്ന്
പച്ചമുളക്- മൂന്ന്
വെളുത്തുള്ളി- മൂന്ന്
ഇഞ്ചി- അര കഷ്ണം
മഞ്ഞൾപ്പൊടി- അര ടീസ്പൂൺ
മുളകുപൊടി- അര ടീസ്പൂൺ
പുലാവ് മസാല- അര ടീസ്പൂൺ
കുരുമുളകുപൊടി- അര ടീസ്പൂൺ
ജീരകം- അര ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
എണ്ണ-ആവശ്യത്തിന്
മല്ലിയില-കുറച്ച്

[irp]

തയ്യാറാകുന്ന രീതി

ഒരു പാനിൽ എണ്ണ ചൂടാക്കുക. ഇതിലേക്ക് ജീരകം പൊട്ടിക്കുക. തുടർന്ന് സവാള ചേർത്ത് ഇളക്കണം. ഇഞ്ചി, വെളുത്തുള്ളി, ക്യാരറ്റ്, ക്യാപ്‌സിക്കം എന്നിവ ഇതിലേക്കിട്ട് ഇളക്കണം. ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്തിളക്കുക. പച്ചക്കറികൾ ഒരുവിധം വേവാകുമ്പോൾ കുരുമുളകുപൊടി, മുളകുപൊടി, പുലാവ് മസാല, പച്ചമുളക് എന്നിവ ചേർത്തിളക്കുക. തയ്യാറാക്കി വച്ചിരിക്കുന്ന ചോറ് ഇതിലേക്ക് ചേർത്തിളക്കണം. ക്യാരറ്റ് റൈസ് ചൂടോടെ കഴിക്കാം. വളരെ ടേസ്റ്റിയും എളുപ്പവുമുള്ള ഈ ഡിഷ് എല്ലാവരുമൊന്ന് ട്രൈ ചെയ്തുനോക്കൂ…

സബീന യാസിർ പുളിക്കൽ
yasirkhan6079@gmail.com