Connect with us

Kerala

സെൻസസ് നടപടികൾ തുടങ്ങി; മൊബൈൽ ആപ്പ് വഴി വിവരശേഖരണം

Published

|

Last Updated

പത്തനംതിട്ട | ഭാരത സെൻസസ് 2021ന്റെ പ്രരംഭ നടപടികൾ ആരംഭിച്ചു. 30 ലക്ഷത്തോളം സർക്കാർ ഉദ്യോഗസ്ഥർ വിവരശേഖരണത്തിനായി താമസസ്ഥലങ്ങളിൽ എത്തും. സെൻസസ് ചരിത്രത്തിൽ ആദ്യമായി വിവര ശേഖരണത്തിന് ഉദ്യോഗസ്ഥർ മൊബൈൽ ആപ്പ് ഉപയോഗിക്കും. കൂടാതെ സെൻസസ് പ്രവർത്തനങ്ങളുടെ തത്സമയ പുരോഗതി നിരീക്ഷിക്കാൻ വെബ്‌പോർട്ടലും ഉപയോഗിക്കും. രാജ്യത്തെ സെൻസസ് ചരിത്രത്തിലെ ആദ്യ ഡിജിറ്റൽ സെൻസസ് എന്ന വിശേഷണമാണ് സെൻസസ് 2021നുള്ളത്.

സെൻസസിന് വേണ്ടി നൽകുന്ന വിവരങ്ങൾ തികച്ചും രഹസ്യാത്മകമായിരിക്കും. അതിനാൽ ജനങ്ങൾ തങ്ങളുടെ വീട് സന്ദർശിക്കുന്ന എന്യുമറേറ്റർമാർക്കും സൂപ്പർവൈസർമാർക്കും ശരിയായ വിവരങ്ങൾ നൽകുകയും സെൻസസിനോട് പൂർണമായും സഹകരിക്കുകയും വേണം. സെൻസസിന്റെ ഒന്നാം ഘട്ടം വീടുപട്ടിക തയാറാക്കലും വീടുകളുടെ സെൻസസും ആണ്.

ഏകദേശം 77,000 സർക്കാർ ഉദ്യോഗസ്ഥരാണ് കേരളത്തിൽ കണക്കെടുപ്പിനായി നിയോഗിക്കപ്പെടുക. രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2021 ഫെബ്രുവരിയിൽ നടക്കും. ഒന്നാം ഘട്ടത്തിൽ വീടുകളുടെ പട്ടിക തയാറാക്കുന്നതിനോടൊപ്പം ആവാസ സ്ഥിതി, പ്രാഥമിക സൗകര്യങ്ങളുടെ ലഭ്യത, പാർപ്പിട ദൗർലഭ്യം എന്നിവ വിലയിരുത്തുന്നതിന് ലഭ്യമായ വിവിധ സൗകര്യങ്ങളെ സംബന്ധിക്കുന്നതും കുടുംബത്തിന് കൈവശമുള്ള സാമഗ്രികളെ കുറിച്ചുള്ളതും ഉൾപ്പെടെ 31 ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഒന്നാംഘട്ടത്തിന് വേണ്ടി സെൻസസ് അധികാരികൾക്കുള്ള പരിശീലനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

ജില്ലാതലത്തിൽ സെൻസസിന്റെ മേൽനോട്ടം നടത്തുന്നതിനും കുറ്റമറ്റ രീതിയിൽ സെൻസസ് പൂർത്തീകരിക്കുന്നതിനുമുള്ള ഉത്തരവാദിത്വം ജില്ലാ കലക്്ടർക്കാണ്. കലക്്ടർമാക്കുള്ള ആദ്യ പരിശീലനം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ നൽകി. ജില്ലയിലെ മറ്റ് ജില്ലാ സെൻസസ് ഉദ്യോഗസ്ഥർക്കും തഹസിൽദാർമാർക്കും മുനിസിപ്പൽ സെക്രട്ടറിമാർ തുടങ്ങിയ ചാർജ് ഓഫീസർമാർക്കും സെൻസസ് പ്രക്രിയ, ചോദ്യങ്ങൾ, വിവിധ സെൻസസ് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വങ്ങൾ, 1948 സെൻസസ് ആക്ടും 1990 ലെ സെൻസസ് റൂളും, മൊബൈൽ ആപ്പ്, സെൻസസ് മാനേജ്മെന്റ്ആൻഡ് മോണിറ്ററിംഗ് പോർട്ടൽ(സി എം എം എസ് പോർട്ടൽ) തുടങ്ങിയ വിഷയങ്ങളിലായിരിക്കും പരിശീലനം. ഓരോ കണക്കെടുപ്പിന്റെയും ഗുണനിലവാരം ഉറപ്പാക്കുന്നതിന് പരിശീലന പരിപാടികൾക്ക് പ്രധാന പങ്കുണ്ട്.

ചോദ്യങ്ങൾ

  • കെട്ടിട നമ്പർ
  • വീടിന്റെ നമ്പർ
  • വീടിന്റെ നിലം, ഭിത്തി, മേൽക്കൂര എന്നിവക്ക് ഉപയോഗിച്ച സാമഗ്രികൾ, വീടിന്റെ ഉപയോഗം,
  • വീടിന്റെ അവസ്ഥ
  • കുടുംബത്തിന്റെ അംഗബലം, കുടുംബത്തിൽ പതിവായി താമസിക്കുന്നവരുടെ ആകെ എണ്ണം,
    കുടുംബനാഥന്റെ അല്ലെങ്കിൽ നാഥയുടെ പേര്, ലിംഗം, പട്ടികജാതി/പട്ടികവർഗം/ മറ്റുള്ളവർ
  • താമസിക്കുവാൻ കുടുംബത്തിന് മാത്രമായി കൈവശമുള്ള മുറികളുടെ എണ്ണം
  • കുടുംബത്തിൽ താമസിക്കുന്ന ദമ്പതികളുടെ എണ്ണം,
  • പ്രധാന കുടിവെള്ള സ്രോതസ്, കുടിവെള്ള സ്രോതസിന്റെ ലഭ്യത
  • വെളിച്ചത്തിന്റെ പ്രധാന സ്രോതസ്,
  • കക്കൂസിന്റെ ലഭ്യത, ഏതു തരം കക്കൂസ്, അഴുക്കുവെള്ള കുഴൽ സംവിധാനം, കുളിക്കുവാനുള്ള സൗകര്യം
  • അടുക്കളയുടെയും എൽ പി ജി അല്ലെങ്കിൽ പി എൻ ജി കണക്ഷന്റെയും ലഭ്യത, പാചകത്തിനുപയോഗിക്കുന്ന പ്രധാന ഇന്ധനം
  • റേഡിയോ അല്ലെങ്കിൽ ട്രാൻസിസ്റ്റർ, ടെലിവിഷൻ, ഇന്റർനെറ്റിന്റെ ലഭ്യത, ലാപ്‌ടോപ്പ് അല്ലെങ്കിൽ കന്പ്യൂട്ടർ, െടലിഫോണും മൊബൈൽ അല്ലെങ്കിൽ സ്മാർട്ട് ഫോൺ
  • സൈക്കിൾ, സ്‌കൂട്ടർ/മോട്ടോർ സൈക്കിൾ/മോപ്പഡ്, കാർ/ജീപ്പ്്/വാൻ,
  • കുടുംബത്തിൽ പ്രധാനമായും ഉപയോഗിക്കുന്ന ധാന്യം
  • മൊബൈൽ നമ്പർ

Latest