Connect with us

First Gear

ആക്ടിവ 125 ബി എസ് 6 തിരിച്ചു വിളിച്ചു

Published

|

Last Updated

മുംബൈ | ഇന്ത്യൻ വിപണിയിലെ ജനപ്രിയ സ്‌കൂട്ടറായ ആക്‌ടിവ 125 ബി എസ് 6 പതിപ്പ് ഹോണ്ട മോട്ടോർസൈക്കിൾസ് തിരിച്ചുവിളിച്ചു. കൂളിംഗ് ഫാൻ കവറും ഓയിൽ ഗേജും മാറ്റുന്നതിന് വേണ്ടിയാണ് നടപടി. ഹോണ്ടയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ വെഹിക്കിൾ ഐഡന്റിഫിക്കേഷൻ നമ്പർ (വി ഐ എൻ) നൽകി അവരുടെ സ്‌കൂട്ടറിന് ഈ പ്രശ്നം ഉണ്ടോയെന്ന് സ്ഥിരീകരിക്കാം.

ഉണ്ടെങ്കിൽ, ഈ ഭാഗങ്ങൾ സൗജന്യമായി അടുത്തുള്ള ഹോണ്ട ഡീലർഷിപ്പിൽ നിന്ന് പരിശോധിക്കാനും മാറ്റി സ്ഥാപിക്കാനും കഴിയും. കഴിഞ്ഞ സെപ്തംബറിലാണ് ആക്‌ടിവ 125 ബി എസ് 6 പതിപ്പ് വിപണിയിലെത്തിയത്. പുതിയ മലിനീകരണ മാനദണ്ഡത്തിന് അനുസൃതമായി പരിഷ്കരണം ലഭിച്ച ഹോണ്ടയുടെ ആദ്യ ഉത്പന്നം കൂടിയാണിത്.

---- facebook comment plugin here -----

Latest