Connect with us

International

അധോലോക കുറ്റവാളി രവി പൂജാരി സെനഗലില്‍ അറസ്റ്റില്‍

Published

|

Last Updated

ബെംഗളൂരു | അധോലോക കുറ്റവാളി രവി പൂജാരി ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ വച്ച് അറസ്റ്റിലായതായി വിവരം. ഇയാളെ ഇന്ത്യയിലേക്കു കൊണ്ടുവരുന്നതിനായി ഇന്റലിജന്‍സ്‌ ഏജന്‍സിയായ റോയുടെയും കര്‍ണാടക പോലീസിന്റെയും ഉദ്യോഗസ്ഥര്‍ സെനഗലില്‍ എത്തി. അതേസമയം, മറ്റൊരു രാജ്യത്തു വച്ച് അറസ്റ്റിലായ പൂജാരിയെ സെനഗലിലേക്കു കൊണ്ടുവരികയായിരുന്നുവെന്നും സൂചനയുണ്ട്. ഇന്ത്യയില്‍ മാത്രം രവി പൂജാരിക്കെതിരെ 200ഓളം കേസുകളുണ്ട്. കര്‍ണാടകയില്‍ മാത്രമായി നൂറോളവും.

2019 ജനുവരിയില്‍ രവി പൂജാരിയെ സെനഗലില്‍ അറസ്റ്റ് ചെയ്തിരുന്നു. കൊച്ചി കടവന്ത്രയില്‍ നടി ലീന മരിയ പോള്‍ നടത്തുന്ന ബ്യൂട്ടിപാര്‍ലറില്‍ നടന്ന വെടിവപ്പു കേസിലും ഇയാളെ മുഖ്യ പ്രതിയാക്കി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഒരു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇതിനു മുമ്പും രവി പൂജാരിയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ ദക്ഷിണാഫ്രിക്കയിലേക്കു കടക്കുകയും അവിടെ അധോലോക പ്രവര്‍ത്തനങ്ങള്‍ തുടരുകയുമായിരുന്നു.