Connect with us

Gulf

പ്രവാസി സംരംഭക നിക്ഷേപാന്തരീക്ഷം സാധ്യമാക്കണം; ആര്‍ എസ് സി പ്രതിപക്ഷ നേതാവിന് നിവേദനം നല്‍കി

Published

|

Last Updated

ജിദ്ദ | പ്രവാസികള്‍ക്ക് സംരംഭക നിക്ഷേപ അന്തരീക്ഷം സാധ്യമാക്കണമെന്ന് രിസാല സ്റ്റഡി സര്‍ക്കിള്‍ സൗദി വെസ്റ്റ് നാഷണല്‍ കമ്മിറ്റി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. സംരംഭങ്ങള്‍ ആരംഭിക്കാനും നിക്ഷേപങ്ങള്‍ നല്‍കി വന്‍കിട ഉത്പാദന വിതരണ മേഖലകളില്‍ പങ്കാളികളാവാനുമുള്ള അവസരങ്ങള്‍ ഒരുക്കുന്നതിന് പ്രവാസി സംരംഭക ഹബ്ബുകള്‍ക്ക് രൂപം നല്‍കണം. ഇതിനെ നിയന്ത്രിക്കുന്നതിന് ജില്ലാ ഘടകങ്ങള്‍ മുതല്‍ സംസ്ഥാന ഘടകങ്ങള്‍ വരെ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ മുന്‍കൈയെടുത്ത് രൂപപ്പെടുത്തണമെന്നും നിവേദനത്തില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.

നിലവിലെ സംരംഭക പരിസ്ഥിതി പരിരക്ഷയും പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് വലിയ ഭീഷണിയുയര്‍ത്തി കൊണ്ടിരിക്കുന്നു. കൗമാരകാലത്ത് തന്നെ പ്രവാസത്തിലെത്തുന്ന അവസ്ഥയിലാണ് യുവാക്കള്‍. ദശകം കൊണ്ടു നേടുന്ന വൈദഗ്ധ്യം രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് ഉപയോഗപ്പെടുത്താന്‍ നിലവിലെ നിയമ സംഹിതകളില്‍ ക്രമീകരണം കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. സാമ്പത്തിക നിക്ഷേപം, തൊഴില്‍ വൈഭവം, സ്ഥിരോത്സാഹം എന്നിവ കൈമുതലായ യുവ പ്രവാസ സമൂഹത്തെ നാടിന്റെ പുരോഗതിക്കും ഭാവി തലമുറക്ക് പരിശീലനം നല്‍കുന്നതിനുമായി ഉപയോഗപ്പെടുത്തുന്നതിന് വ്യവസായ സംരംഭങ്ങള്‍ ഉയര്‍ന്നു വരേണ്ടതുണ്ട്.

പ്രവാസ സമൂഹത്തിന് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും സ്ഥിരം ജോലി ലഭ്യമാക്കുന്നതിനും അനുമതി പത്രം നല്‍കുന്നതിന് സ്ഥിരം സംവിധാനം വേണം. മീറ്റ് ദി ലീഡേഴ്സ് പരിപാടിയില്‍ ആര്‍ എസ് സി പ്രതിനിധികളായ സാദിഖ് ചാലിയാര്‍, മന്‍സൂര്‍ ചുണ്ടമ്പറ്റ, അബ്രാര്‍ ചുള്ളിയോട്, അഷ്‌കര്‍ അലി പങ്കെടുത്തു

---- facebook comment plugin here -----

Latest