Connect with us

Kozhikode

എസ് വൈ എസ് യൂത്ത് കൗൺസിലിന്‌ പ്രൗഢമായ തുടക്കം

Published

|

Last Updated

കാരന്തൂർ മർകസിൽ നടന്ന എസ് വൈ എസ് യൂത്ത് കൗൺസിലിൽ പേരോട് അബ്ദുർ റഹ്‌മാൻ സഖാഫി സംസാരിക്കുന്നു

കോഴിക്കോട് | സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള യൂത്ത് കൗൺസിലിന് കാരന്തുർ മർകസിൽ തുടക്കമായി.
ചർച്ചകൾക്കും സംവാദങ്ങൾക്കും പ്രാധാന്യം നൽകുന്ന യൂത്ത് കൗൺസിലിൽ സ്റ്റേറ്റ് കൗൺസിലർമാരാണ് പ്രതിനിധികളായി പങ്കെടുക്കുന്നത്. സംഘടന മുന്നോട്ട്‌ വെച്ച നയസമീപന രേഖയുടെ അടിസ്ഥാനത്തിലുളള സംഘടനാ റിപ്പോർട്ടിൽ ചർച്ചകൾ നടന്നു.

ദേശീയവും അന്തർദേശീയവുമായ സാഹചര്യങ്ങളെ പഠനവിധേയമാക്കി കേരളീയ യുവസമൂഹത്തിന്റെ കർമശേഷി ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനുള്ള പദ്ധതികൾ യൂത്ത് കൗൺസിൽ ആവിഷ്‌കരിക്കും.
നേതൃത്വം എന്ന വിഷയം സമസ്ത സെക്രട്ടറി പേരോട് അബ്ദുർ റഹ്‌മാൻ സഖാഫി അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മജീദ് കക്കാട് കീ നോട്ട് അവതരിപ്പിച്ചു.

ഇന്ന് നടക്കുന്ന വിവിധ സെഷനുകൾക്ക് മുഹമ്മദ് ഫാറൂഖ് ബുഖാരി, എൻ എം സാദിഖ് സഖാഫി, എസ് ശറഫുദ്ദീൻ, എം മുഹമ്മദ് സ്വാദിഖ് നേതൃത്വം നൽകും. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, ഡോ. മുഹമ്മദ് കുഞ്ഞു സഖാഫി കൊല്ലം, ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി, മുഹമ്മദ് പറവൂർ, ദേവർശോല അബ്ദുസ്സലാം മുസ്‌ലിയാർ, റഹ്‌മത്തുല്ല സഖാഫി എളമരം, എം വി സിദ്ദീഖ് സഖാഫി, അബ്ദുൽ ജബ്ബാർ സഖാഫി, ആർ പി ഹുസൈൻ, അബൂബക്കർ മാസ്റ്റർ പടിക്കൽ, എം എം ഇബ്‌റാഹിം എന്നിവരാണ് യൂത്ത് സമ്മിറ്റിന്റെ പ്രസീഡിയം.

ഇന്ന് വൈകീട്ട് നാലിന് യൂത്ത് സമ്മിറ്റ് പ്രഖ്യാപനത്തോടെ പരിപാടി സമാപിക്കും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ യൂത്ത് കൗൺസിലിനെ അഭിസംബോധന ചെയ്യും.

Latest