Connect with us

Ongoing News

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പോരാട്ടം ശക്തമാക്കും: മുസ്‌ലിം ലീഗ്

Published

|

Last Updated

ബെംഗളൂരു | ഇന്ത്യൻ ദേശീയതയെയും മതനിരപേക്ഷതയെയും ഇല്ലാതാക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദേശീയ തലത്തിൽ പോരാട്ടം ശക്തമാക്കുമെന്ന് മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷൻ പ്രൊഫ. കെ എം ഖാദർ മുഹിയിദ്ദീൻ. പാർട്ടി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതത്തിന്റെയും വംശത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിൽ നിന്നും ദേശീയ പൗരത്വ രജിസ്റ്ററിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദേശീയ തലത്തിൽ ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരും.

വാർത്താസമ്മേളനത്തിൽ മുസ്‌ലിം ലീഗ് രാഷ്ട്രീയ ഉപദേശക സമിതി ചെയർമാൻ സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി, ഇ ടി മുഹമ്മദ് ബഷീർ എം പി സംബന്ധിച്ചു.

Latest