Connect with us

International

ക്രൂയിസ് കപ്പലിലെ നാല് ഇന്ത്യക്കാര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

Published

|

Last Updated

ടോക്കിയോ | കൊറോണ വൈറസ് (കോവിഡ് -19 ) ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് ജപ്പാനിലെ യോക്കോഹാമ തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന ഡയമണ്ട് പ്രിന്‍സസ് ക്രൂയിസ് കപ്പലിലെ നാല് ഇന്ത്യക്കാര്‍ക്ക് കൂടി അസുഖം സ്ഥിരീകരിച്ചു. ഇതോടെ കപ്പലിലെ വൈറസ് ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം 12 ആയി. ഞായറാഴ്ചയാണ് പുതിയ പരിശോധനാ ഫലങ്ങള്‍ പുറത്ത് വന്നത്. ജപ്പാനിലെ ഇന്ത്യന്‍ എംബസിയാണ് വിവരം പുറത്തുവിട്ടത്.

അസുഖം കണ്ടെത്തിയ 12 ഇന്ത്യക്കാരും ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും ഇവരുടെ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും ഇന്ത്യന്‍ മിഷന്‍ അറിയിച്ചു. ഇന്ത്യക്കാരുടെ സുരക്ഷിതമായ തിരിച്ചുവരവിനായി ജപ്പാനീസ് അധികൃതരുമായും കപ്പല്‍ മാനേജ്‌മെന്റ് കമ്പനിയുമായും ചര്‍ച്ച നടത്തിവരികയാണെന്ന്‌ മിഷന്‍ വ്യക്തമാക്കി. ഹോങ്കോങ്ങില്‍ ഇറങ്ങിയ ഒരു യാത്രക്കാരന് കൊറോണ ലക്ഷണം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഫെബ്രുവരി മൂന്നിന് കപ്പല്‍ ജപ്പാനിലെ ടോക്കിയോ്ക്കടുത്തുള്ള യോകോഹാമ തുറമുഖത്ത് പിടിച്ചിട്ടത്.

Latest