Connect with us

International

കുളത്തൂപ്പുഴയില്‍ പാക് നിര്‍മിത വെടിയുണ്ടകള്‍; കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കും

Published

|

Last Updated

കൊല്ലം | കുളത്തൂപ്പുഴയില്‍ പാക് നിര്‍മിത വെടിയുണ്ടകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കും. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഇന്റലിജന്‍സ് വിവരങ്ങള്‍ തേടി. മിലിട്ടറി ഇന്റലിജന്‍സ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കുളത്തൂപ്പുഴയിലും പരിസര വനമേഖലകളിലും കൂടുതല്‍ പരിശോധന നടത്തും. ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തിലായിരിക്കും പരിശോധന.
കണ്ടെടുത്ത വെടിയുണ്ടകള്‍ പാക്കിസ്ഥാന്‍ നിര്‍മിതമാണെന്ന് കണ്ടതോടെയാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഇടപെടുന്നത്. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കേന്ദ്രം സമീപിച്ചിട്ടുള്ളത്.

വെടിയുണ്ടകളില്‍ പാക്കിസ്ഥാന്‍ ഓര്‍ഡന്‍സ് ഫാക്ടറി എന്നതിന്റെ ചുരുക്കപ്പേരായ പി ഒ എഫ് എന്ന് രേഖപ്പെടുത്തിയതാണ് സംശയം ബലപ്പെടുത്തുന്നത്.
ദീര്‍ഘദൂര പ്രഹര ശേഷിയുള്ള തോക്കുകളില്‍ ഉപയോഗിക്കുന്നതാണ് ഈ വെടിയുണ്ടകളെന്നും 1981-82 വര്‍ഷങ്ങളില്‍ നിര്‍മിച്ചതാണ് ഇവയെന്നും പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കുളത്തുപ്പുഴ മുപ്പതടി പാലത്തിന് സമീപമാണ് 14 വെടിയുണ്ടകള്‍ നാട്ടുകാര്‍ കണ്ടെത്തിയത്. ഇവര്‍ ഉടന്‍ തന്നെ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.

---- facebook comment plugin here -----

Latest