Connect with us

Kerala

ഫ്രീകിക്കിലൂടെ ലോകശ്രദ്ധ പിടിച്ച നിലമ്പൂരിലെ കുട്ടികള്‍ സിനിമയിലേക്ക്

Published

|

Last Updated

നിലമ്പൂര്‍ |  വൈറലായ ഒറ്റ ഫ്രീകിക്ക് വീഡിയോയിലൂടെ ലോക ഫുട്‌ബോളിലെ ഇതിഹാസങ്ങളുടെവരെ പ്രശംസ പിടിച്ചുപറ്റിയ നിലമ്പൂര്‍ പോത്തുകല്ലിലെ കുട്ടികളില്‍ ഇനി സിനിമയിലേക്ക്. പൂളപ്പാടം ജി എല്‍ പി സ്‌കൂളിലെ നാലാം ക്ലാസുകാരായ നാല് കുട്ടികളേയാണ് മുംബൈ മലയാളിയായ നവാഗത സംവിധായകന്‍ സിനിമയിലേക്ക് ക്ഷണിച്ചത്. ഫ്രീകിക്കെടുത്ത എം അസ്‌ലഹ്, ആദില്‍, എം വി പ്രത്യുഷ്, ലുഖ്മാനുല്‍ ഹക്കിം എന്നീ വിദ്യാര്‍ഥികള്‍ക്കാണ് ക്ഷണം ലഭിച്ചത്. കുട്ടികളെ തന്റെ പുതിയ സിനിമയില്‍ അഭിനയിപ്പിക്കാന്‍ താത്പര്യമുണ്ടെന്ന് അറിയിച്ചുള്ള സംവിധായകന്റെ കത്ത് സ്‌കൂളിലെ കായികാധ്യാപകന്‍ ശ്രീജു എ ചോഴിക്കാണ് ലഭിച്ചത്.

ഡിസംബറിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. ഫുട്‌ബോളിന് പ്രാധാന്യം നല്‍കിയുള്ള ചിത്രത്തില്‍ നിരവധി കുട്ടികളെ അണിയറ പ്രവര്‍ത്തകര്‍ തേടുന്നുണ്ട്.

വീഡിയോ കാണാം: