Connect with us

Kerala

റെക്കോര്‍ഡുകളില്‍ നിന്നും റെക്കോര്‍ഡുകളിലേക്ക് സ്വര്‍ണ വില കുതിക്കുന്നു

Published

|

Last Updated

കൊച്ചി |  കല്ല്യാണ വിപണിയിലടക്കം ആശങ്ക പരത്തി സ്വര്‍ണ വില സ്വര്‍ണ വില കുതിക്കുന്നു. ചൈനയിലെ കൊറോണ വൈറസ് ബാധ ആഗോള വിപണിയില്‍ സൃഷ്ടിക്കുന്ന അനിശ്ചിതത്വവും രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ് മഞ്ഞ ലോഹത്തിന്റെ വില കുത്തനെ ഉയര്‍ത്തുന്നത്. ഇന്ന് രൂപയോളമാണ് പവന് വര്‍ധിച്ചത്. കൊച്ചി മാര്‍ക്കറ്റില്‍ പവന്‍ വില 31,480 രൂപയിലെത്തി. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് വില 3,935 രൂപയായി. രാജ്യാന്തര വിപണിയില്‍ വില ഉയരുന്നതാണ് കേരളത്തിലും സ്വര്‍ണവില കൂടാന്‍ കാരണം. ഇന്നലെ രണ്ടു ഘട്ടങ്ങളിലായി പവന് 400 രൂപ ഉയര്‍ന്നിരുന്നു. കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ 1,080 രൂപയുടെ വര്‍ധനവാണുണ്ടായത്.

ജി എസ് ടിയും ഏറ്റവും കുറഞ്ഞ പണിക്കൂലിയും ഉള്‍പ്പെടെ ഒരു പവന്‍ സ്വര്‍ണം ഇപ്പോള്‍ വാങ്ങണമെങ്കില്‍ 35,077 രൂപയില്‍ കൂടുതല്‍ നല്‍കണമെന്നതാണ് സാധാരണക്കാരില്‍ ആശങ്ക സൃഷ്ടിക്കുന്നത്. ഡിസൈനര്‍ ആഭരണങ്ങളുടെ വില ഇതിലും കൂടുതലാണ്. രാജ്യാന്തര നിക്ഷേപകരില്‍ നിന്നുള്ള ഡിമാന്‍ഡ് ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ സ്വര്‍ണവില ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

 

 

---- facebook comment plugin here -----

Latest