Connect with us

National

കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ശ്രീനഗര്‍ |  ജമ്മു കശ്മീരിലെ അനന്ത് നാഗ് ജില്ലയിലെ ബിജ്ബിഹാരയില്‍ സൈന്യവുമായുണ്ടാ ഏറ്റുമുട്ടില്‍ രണ്ട് ലഷ്‌കറെ ത്വൊയ്ബ ഭീകരര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സൈന്യം തിരിച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. സൈന്യം നടത്തിയ തിരിച്ചടിയിലാണ് രണ്ട് ഭീകരരും കൊലപ്പെട്ടത്. ഇതില്‍ ലഷ്‌കറിന്റെ പ്രാദേശിക കമാന്‍ഡറായ ഫുര്‍കാനാണെന്ന് ജമ്മു കശ്മീര്‍ ഐ ജി വിജയ് കുമാര്‍ പറഞ്ഞു.