Connect with us

National

എച്ച്1 എന്‍1 പടരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് എയിംസ്

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് എച്ച്1 എന്‍1 പനി വ്യാപകമാകുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എയിംസ്). ദേശീയ രോഗ നിയന്ത്രണ കേന്ദ്രത്തിന്റെ (നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍) കണക്കുകള്‍ പ്രകാരം ഇതുവരെ 152 എച്ച്1 എന്‍1 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, എച്ച്1 എന്‍1 കൈകാര്യം ചെയ്യാനുള്ള സംവിധാനവും സജ്ജീകരണങ്ങളും എല്ലാ സംസ്ഥാനത്തും ഉണ്ടെന്നും, പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേരിയ പറഞ്ഞു.

കൊറോണ വലിയ തോതില്‍ പടരാതിരുന്നത് ജാഗ്രതയോടെയുള്ള നടപടികളുടെ ഫലമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പനിയുണ്ടെങ്കില്‍ വച്ചിരിക്കാതെ അടിയന്തര ചികിത്സ തേടണമെന്നും എയിംസ് ഡയറക്ടര്‍ നിര്‍ദേശിച്ചു.

Latest