Connect with us

Kerala

ഫ്രാങ്കോ മുളയ്ക്കല്‍ കടന്നുപിടിച്ചു; ശരീരഭാഗം കാണിക്കാന്‍ ആവശ്യപ്പെട്ടു; മറ്റൊരു കന്യാസ്ത്രീയുടെ മൊഴി പുറത്ത്

Published

|

Last Updated

കൊച്ചി | കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ മറ്റൊരു കന്യാസ്ത്രീ നടത്തിയ ലെെംഗികാരോപണം കൂടി പുറത്ത്. മിഷനറീസ് ഓഫ ജീസസിലെ കന്യാസ്ത്രീയുടെ മൊഴിയാണ് പുറത്തായത്. ബിഷപ്പ് മഠത്തില്‍വെച്ച് തന്നെ കടന്നുപിടിച്ചുവെന്നും വീഡിയോ കോളിലൂടെ അശ്ലീല സംസാരം നടത്തിയെന്നുമാണ് ആരോപണം.

കുറവലങ്ങാട് മഠത്തിലെ കന്യാസ്ത്രീ നല്‍കിയ ബലാത്സംഗ കേസില്‍ വിചാരണ നടപടികള്‍ നേരിടുന്നതിനിടെയാണ് ഫ്രാങ്കോക്ക് എതിരായ മറ്റൊരു പീഡന ആരോപണം കൂടി പുറത്തുവരുന്നത്. കുറവിലങ്ങാട് കേസില്‍ പാലായിലെ വിചാരണ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തോടൊപ്പമുള്ള സാക്ഷി മൊഴികളിലാണ് ഫ്രാങ്കോക്കെതിരെ ലൈംഗികാരോപണമുള്ളത്. കുറവിലങ്ങാട് മഠത്തിലെ തന്നെ മറ്റൊരു കന്യാസ്ത്രീയുടെതാണ് മൊഴി. ഫോണില്‍ വീഡിയോ കോളില്‍ വിളിച്ച് ബിഷപ്പ് അശ്ലീല സംഭാഷണം നടത്തിയെന്നും ശരീര ഭാഗങ്ങള്‍ കാണിക്കാന്‍ ആവശ്യപ്പെട്ടുവെന്നും മൊഴിയിലുണ്ട്.

2015ല്‍ ബീഹാറില്‍വെച്ചാണ് ഫ്രാങ്കോയെ ആദ്യമായി കാണുന്നതെന്ന് കന്യാസ്ത്രീ പറയുന്നു. ബീഹാറിലെ പകര്‍ത്തലയില്‍ സെന്റ് ജോസഫ് കോണ്‍വെന്റില്‍ അധ്യാപികയായി ജോലി ചെയ്തപ്പോഴായിരുന്നു ഇത്. 2017ല്‍ തനിക്കെതിരെ ഒരു ആരോപണം ഉയരുകയും തന്നെ അവിടെ നിന്ന് മാറ്റുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച കാര്യങ്ങള്‍ ചോദിച്ചറിയാന്‍ രാത്രി ബിഷപ്പ് തന്നെ മുറിയീലേക്ക് വിളിച്ചുവരുത്തുകയും രണ്ട് മണിക്കൂറോളം സംസാരിക്കുകയും ചെയ്തു. പിന്നീട് മുറിയീല്‍ നിന്ന് പുറത്തുപോകാനിരുന്നപ്പോള്‍ ബിഷപ്പ് കടന്നുപിടിച്ചുവെന്നും മൊഴിയില്‍ പറയുന്നു.

കോണ്‍വെന്റിലെ കാര്യങ്ങള്‍ സംസാരിക്കുവാനായി ഫ്രാങ്കോയെ വിളിച്ചിരുന്നു. ഇത് പിന്നീട് സൗഹൃദമായി വളരുകയും ഫോണ്‍ വിളി പതിവാകുയും ചെയ്തു. ഇതിനിടയില്‍ പിതാവ് ലൈംഗിക കാര്യങ്ങള്‍ സംസാരിച്ചത് തനിക്ക് അറപ്പും വെറുപ്പും മാനഹാനിയും ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഫ്രാങ്കോ അശ്ലീലം പറയുന്നത് തുടര്‍ന്നുകൊണ്ടേയിരുന്നുവെന്നും രൂപതയുടെ ബിഷപ്പായതിനാല്‍ മറുത്തൊന്നും പറയാന്‍ സാധിച്ചില്ലെന്നും കന്യാസ്ത്രീ മൊഴിയീല്‍ വ്യക്തമാക്കുന്നു.

അതേസമയം മൊഴിയില്‍ പറഞ്ഞ കാര്യങ്ങള്‍ പ്രത്യേക പരാതിയായി നല്‍കിയിട്ടില്ല. അതുകൊണ്ട്‌ തന്നെ ഇക്കാര്യത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുമില്ല.

---- facebook comment plugin here -----

Latest