Connect with us

National

പൗരത്വ പ്രക്ഷോഭത്തിനിടെ പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; യുവതിക്ക് എതിരെ രാജ്യദ്രോഹ കേസ്

Published

|

Last Updated

ബംഗളൂരു | പൗരത്വ നിയത്തിന് എതിരായ പ്രക്ഷോഭത്തിനിടെ പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയ യുവതിക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തു. ബംഗളൂരുവിലാണ് സംഭവം. അമൂല്യ ലിയോണ എന്ന പത്തൊന്‍പതുകാരിയൊണ് കേസ്. പ്രക്ഷോഭത്തിനിടെ പാക്കിസ്ഥാന്‍ സിന്ദാബാദ് എന്ന് വിളിച്ചുവെന്നാണ് ആരോപണം. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ യുവതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി പങ്കെടുത്ത പരിപാടിയിലാണ് യുവതി പാക് അനുകൂല മുദ്രവാക്യം മുഴക്കിയത്. പാക്കിസ്ഥാന്‍ സിന്ദാബാദ് എന്ന് വിളിച്ച ഉടന്‍ തന്നെ ഉവൈസിയും മറ്റു രണ്ടുപേരും ചേര്‍ന്ന് യുവതിയെ തടയുകയും മൈക്ക് മാറ്റുകയും ചെയ്തിരുന്നു. അമൂല്യ വീണ്ടും മുദ്രാവാക്യം വിളിക്കാന്‍ ശ്രമം നടത്തിയപ്പോള്‍ നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്നും ഉവൈസി ചോദിച്ചു. തുടര്‍ന്ന് അവള്‍ ഹിന്ദുസ്ഥാന്‍ സിന്ദാബാദ് എന്ന് വിളിക്കുകയും ചെയ്തു. ഹിന്ദുസ്ഥാന്‍ സിന്ദാബാദ്, പാക്കിസ്ഥാന്‍ സിന്ദാബാദ് എന്നത് തമ്മിലുള്ള വിത്യാസം… എന്ന് പറഞ്ഞു തുടങ്ങിയപ്പോഴേക്കും പോലീസ് എത്തി വേദിയില്‍ നിന്ന് യുവതിയെ പിടിച്ചുമാറ്റുകയും ചെയ്തു.

ശത്രുരാജ്യത്തിനെ അംഗീകരിക്കാന്‍ ഒരു നിലക്കും അനുവദിക്കില്ലെന്ന് ഉവൈസി പിന്നീട് വ്യക്തമാക്കി.

അതേസമയം, ഏതെങ്കിലും ഒരു രാജ്യത്തിന്റെ പേരില്‍ സിന്ദാബാദ് വിളിക്കുന്നതിന് അര്‍ഥം താന്‍ ആ രാജ്യക്കാരി ആണെണല്ലെന്ന് യുവതി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. എല്ലാ രാജ്യങ്ങളും നീണാള്‍ വാഴട്ടെ (സിന്ദാബാദ്) എന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും അവര്‍ വ്യക്തമാക്കി.

Latest