Techno
സാംസംഗിന്റെ പ്രീമിയം ഗാലക്സി എ71 ഇന്ത്യയിലെത്തുന്നു
ന്യൂഡൽഹി | സാംസംഗിന്റെ പ്രീമിയം ഗാലക്സി എ71 സ്മാർട്ഫോൺ ഇന്ത്യയിലെത്തുന്നു. 24ന് ഫോൺ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. എ സീരിസിലെ ഏറ്റവും പുതിയ സ്മാർട്ഫോൺ വിയറ്റ്നാമിലാണ് ആദ്യം കമ്പനി ലോഞ്ച് ചെയ്തത്. ഫെബ്രുവരി 24 മുതലാണ് ഇന്ത്യൻ വിപണിയിൽ സാംസംഗ് ഗാലക്സി A71 ലഭിക്കുക എന്നാണ് കരുതുന്നത്. ഡ്യൂവൽ സിം (നാനോ) ഫോണായ സാംസംഗ് ഗാലക്സി എ71, വൺ യു ഐ 2.0 ടോപ്പിലുള്ള ആൻഡ്രോയ്ഡ് 10 -ലാണ് പ്രവർത്തിക്കുന്നത്. 6.7-ഇഞ്ചുള്ള ഫുൾ-എച്ച് ഡി (1080×2400 പിക്സലുകൾ) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്പ്ലേയാണ് ഹാൻഡ്സെറ്റിനുള്ളത്.
---- facebook comment plugin here -----