Connect with us

Kerala

അവിനാശി അപകടത്തിന് കാരണം ലോറി ഡ്രൈവര്‍ ഉറങ്ങിയതെന്ന് കണ്ടെത്തല്‍

Published

|

Last Updated

തിരുവനന്തപുരം | അവിനാശി അപകടത്തിന് കാരണം കണ്ടെയ്‌നര്‍ ലോറി ഡ്രൈവര്‍ ഉറങ്ങിയതാണെന്ന് മോട്ടോര്‍വാഹന വകുപ്പിന്റെ കണ്ടെത്തല്‍. ഇതു സംബന്ധിച്ച് വകുപ്പ് നാളെ ഗതാഗതകമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. പാലക്കാട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.

കണ്ടെയ്‌നര്‍ ലോറി ഡ്രൈവര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാളുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. പൊലീസ് കസ്റ്റഡിയിലുളള പാലക്കാട് ഒറ്റപ്പാലം സ്വദേശി എ ഹേമരാജിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

Latest