Connect with us

Kerala

വിജിലന്‍സ് കേസ് രാഷ്ട്രീയ പ്രേരിതമെന്ന് തെളിഞ്ഞു: വി എസ് ശിവകുമാര്‍

Published

|

Last Updated

തിരുവനന്തപുരം | തനിക്കെതിരായ വിജിലന്‍സ് കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് തെളിഞ്ഞതായി മുന്‍ മന്ത്രി വിഎസ് ശിവകുമാര്‍ എംഎല്‍എ. ഇന്നലെ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ അനധികൃതമായി ഒന്നും കണ്ടെത്താനായില്ലെന്നും സര്‍ക്കാറിന്റെ അഴിമതിയില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് വിജിലന്‍സ് കേസുമായി രംഗത്തെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുത്തതോടെ തന്നെ തജോവധം ചെയ്യാനാണ് ശ്രമം. അനോണിമസ് പെറ്റിഷനുകള്‍ അന്വേഷിക്കരുതെന്നാണ്. ആരാണ് പരാതി നല്‍കിയതെന്ന് വിജിലന്‍സുകാരോട് ചോദിച്ചപ്പോള്‍ ഒരു വ്യക്തിയാണെന്നും അയാളുടെ വഴുതക്കാടുള്ള അഡ്രസില്‍ അന്വേഷിച്ചപ്പോള്‍ അങ്ങനെയൊരു വ്യക്തിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നുമാണ് വിജിലന്‍സ് പറഞ്ഞത്.

തന്റൈ താത്കാലിക ഡ്രൈവര്‍ വീടുവെച്ചപ്പോള്‍ ഭാര്യ 20 ലക്ഷം രൂപ നല്‍കി സഹായിച്ചിരുന്നു. അത് രേഖയില്‍ കാണിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അവരെ ബിനാമിയാക്കി ചേര്‍ത്താണ് കേസെടുത്തതെന്നും ശിവകുമാര്‍ ആരോപിച്ചു.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഇന്നലെ ശിവകുമാറിന്റെ വീട്ടില്‍ വിജിലന്‍സിന്റെ പതിനാല് മണിക്കൂറോളമാണ് റെയ്ഡ് നടത്തിയത്.

Latest