Connect with us

Kerala

മൈസൂരുവിൽ കേരളത്തിലേക്കുള്ള ബസ് മറിഞ്ഞ് യുവതി മരിച്ചു

Published

|

Last Updated

ബംഗളൂരു | തിരുപ്പൂർ അവിനാശിക്കു പിന്നാലെ അയൽ നാട്ടിൽ വീണ്ടും ബസ് അപകടം. കേരളത്തിലേക്കുള്ള സ്വകാര്യ ബസ് മറിഞ്ഞ് യുവതി മരിച്ചു. നാഗ്പൂർ സ്വദേശിനി ഷെറിൻ ഫ്രാൻസിസ് (26) ആണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരുക്കേറ്റു. വെള്ളിയാഴ്ച പുലര്‍ച്ചെ 2.45ഓടെയായിരുന്നു അപകടം. ബംഗുളൂരുവിൽ നിന്നും പെരിന്തൽമണ്ണയിലേക്ക് വരികയായിരുന്ന കല്ലട ബസ് ആണ് അപകടത്തിൽ പെട്ടത്.

ബസ് മറിഞ്ഞതിനെ തുടര്‍ന്ന് പുറത്തേക്ക് തെറിച്ചു വീണ യുവതിയാണ് ബസിനടിയില്‍പെട്ട് മരിച്ചത്. അപകട സമയം 36 പേര്‍ ബസിലുണ്ടായിരുന്നു. പരിക്കേറ്റവരെ മൈസൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മൈസൂരു-മാനന്തവാടി പാതയിലെ ഹുൻസൂരിൽ വെച്ച് നിയന്ത്രണം വിട്ട ബസ് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു. ബസില്‍ കുടങ്ങിയ യാത്രക്കാരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെത്തിച്ചത്. ബസ് ഡ്രൈവറുടെ അമിത വേഗമാണ് അപകട കാരണമെന്ന് യാത്രക്കാരും ദൃസാക്ഷികളും പറയുന്നു. അമിത വേഗം കുറക്കാൻ യാത്രക്കാർ ഡ്രൈവറോട് ആവിശ്യപ്പെട്ടിരുന്നതായും റിപ്പോർട്ടുകളുണ്ട്.

 

Latest