Connect with us

Kerala

അവിനാശി അപകടം: ലോറി ഡ്രൈവര്‍ക്ക് എതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു

Published

|

Last Updated

കോയമ്പത്തൂര്‍ | അവിനാശിയില്‍ 19 പേരുടെ ദാരുണ അന്ത്യത്തിനിടയാക്കിയ വാഹനാപകടത്തില്‍ കണ്ടെയ്നര്‍ ലോറി ഡ്രൈവര്‍ പാലക്കാട് സ്വദേശി ഹേമരാജിനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. അശ്രദ്ധമായി വാഹനം ഓടിച്ചതിനാണ് നടപടി. ഹേമരാജിന്റെ ലൈസന്‍സ് റദ്ദാക്കും. അപകടം നടന്ന വ്യാഴാഴ്ച ഉച്ചയോടെ തന്നെ ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

ലോറിയുടെ ടയറുകള്‍ പൊട്ടിയതാണ് അപകട കാരണമെന്നായിരുന്നു ആദ്യം സംശയിച്ചിരുന്നത്. എന്നാല്‍ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും മോട്ടോര്‍ വാഹന വകുപ്പുകള്‍ ഇത് തള്ളിയിരുന്നു. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിനിടയാക്കിയതെന്ന നിഗമനത്തിലാണ് ഇപ്പോള്‍ ഉദ്യോഗസ്ഥരുള്ളത്.

വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് തമിഴ്നാട്ടിലെ അവിനാശിയില്‍ കെ.എസ്.ആര്‍.ടി.സി. ബസില്‍ കണ്ടെയ്നര്‍ ലോറി ഇടിച്ച് വന്‍ദുരന്തമുണ്ടായത്. ബസ് ഡ്രൈവര്‍ കം കണ്ടക്ടര്‍മാരായ വി ആര്‍ ബൈജുവും ഗിരീഷും അടക്കം 19 പേര്‍ അപകടത്തില്‍ മരിച്ചു.

Latest