Connect with us

Malappuram

വാഫി കോളജ് പ്രിൻസിപ്പലിനെയും ഡയറക്ടറെയും പുറത്താക്കിയതിനെതിരെ പി ജയരാജൻ

Published

|

Last Updated

പി ജയരാജൻ നിലമ്പൂർ കാളികാവ് വാഫി സെന്റർ വിദ്യാർഥികൾക്കൊപ്പം (ഫയൽ)

കണ്ണൂർ | തനിക്ക് സ്വീകരണം നൽകിയതിന്റെ പേരിൽ വാഫി കോളജ് പ്രിൻസിപ്പാലിനെയും ഡയരക്ടറെയും പുറത്താക്കിയതിനെതിരെ സി പി എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ. 2020 ഫെബ്രുവരി പത്തിനായിരുന്നു നിലമ്പൂർ കാളികാവ് വാഫി സെന്റർ പി ജയരാജൻ സന്ദർശിച്ചത്.

കാളികാവിൽ ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനെത്തിയപ്പോൾ സുഹൃത്ത് ക്ഷണിച്ചതനുസരിച്ചാണ് താൻ വാഫി സെന്റർ സന്ദർശിച്ചതെന്ന് പി ജയരാജൻ ഫേസ് ബുക്കിൽ പറഞ്ഞു. അവിടെ സന്ദർശിച്ചപ്പോൾ ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചതെന്നും ജയരാജൻ പറയുന്നു.
“”അവരുടെ ജീവകാരുണ്യ സ്ഥാപനങ്ങളും മത പൊതുവിദ്യാഭ്യാസ സ്ഥാപനവും സന്ദർശിച്ചത് വിലപ്പെട്ട അനുഭവമായിരുന്നു. അവിടെ പഠിക്കുന്ന കുട്ടികളുമായി പൗരത്വം എന്ന വിഷയത്തെക്കുറിച്ചും ഐ.ആർ.പി.സി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനത്തെക്കുറിച്ചും സംസാരിച്ചു.

എന്നാൽ വാഫി സെന്ററിൽഎനിക്കു നൽകിയ സ്വീകരണത്തിന് കുറ്റം ചാർത്തി അവിടെയുള്ള പ്രിൻസിപ്പൽ ഡോ. ലുഖ്മാൻ വാഫി ഫൈസി അസ്ഹരിയേയും ഡയരക്ടർ ഇബ്‌റാഹിം ഫൈസി റിപ്പണേയും തൽസ്ഥാനത്ത് നിന്ന് മാനേജ്‌മെൻറ് പുറത്താക്കുകയായിരുന്നു.””
ഇസ്‌ലാമിക വിശ്വാസ പ്രകാരമുള്ള ആതിഥ്യ മര്യാദ കാണിച്ചു എന്നതാണോ അവർ ചെയ്ത കുറ്റമെന്നും അദ്ദേഹം ചോദിച്ചു. കുറച്ച് മാസങ്ങൾക്ക് മുമ്പ് തലശ്ശേരി മലബാർ കാൻസർ സെന്റർ പരിസരത്ത് സി എച്ച് സെന്റർ നടത്തുന്ന പാലിയേറ്റീവ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ആയിരുന്നു.
തങ്ങൾ വേദിയിലിരിക്കേ താൻ ആശംസാ പ്രസംഗം നടത്തിയിട്ടുണ്ട്. ആ ചടങ്ങിൽ എന്നെ പങ്കെടുക്കാൻ ക്ഷണിച്ച അതേ മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിന്റെ മലപ്പുറം ജില്ലയിലെ ചിലർക്ക് ഇപ്പോൾ ഞാൻ വാഫി സന്ദർശിച്ചതിനു ഹാലിളകുന്നതിനു എന്താണ് കാരണമെന്നും പി ജയരാജൻ ചോദിച്ചു.

Latest