Connect with us

Kerala

അനധികൃത സ്വത്ത് കേസ്: ശിവകുമാറിന്റെ വീട്ടില്‍ നടന്നത് 13 മണിക്കൂര്‍ നീണ്ട റെയ്ഡ്

Published

|

Last Updated

തിരുവനന്തപുരം |  അധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍മന്ത്രി വി എസ് ശിവകുമാര്‍ എം എല്‍ എയുടെ വീട്ടില്‍ മണിക്കൂറുകളോളം നീണ്ടുനിന്ന വിജിലന്‍സ് റെയ്ഡ് പൂര്‍ത്തിയായി. ശിവകുമാറിന്റെ ശാസ്ത്രമംഗലതക്തെ വീട്ടില്‍ രാവിലെ ഒമ്പതിന്‌ എത്തിയ വിജിലന്‍സ് സംഘം രാത്രി പത്ത് മണിയോടെയാണ് മടങ്ങിയത്. ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് വിജിലന്‍സ് പരിശോധിച്ചത്. ചില രേഖകള്‍ ഇവര്‍ കൊണ്ടുപോയതായാണ് റിപ്പോര്‍ട്ട്.

ആരോഗ്യം, ദേവസ്വം മന്ത്രിയായിരിക്കെ ബിനാമി പേരില്‍ ശിവകുമാര്‍ വന്‍തോതില്‍ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് വിജിലന്‍സ് അന്വേഷണം. ശിവകുമാറിനോടൊപ്പം പ്രതിപട്ടികയില്‍ ഉള്ള ഡ്രൈവര്‍ ഷൈജു ഹരന്‍, എന്‍എസ് ഹരികുമാര്‍, എം എസ് രാജേന്ദ്രന്‍ എന്നിവരുടെ വീടുകളിലും വിജിലന്‍സ് സംഘം പരിശോധന നടത്തി. ശിവകുമാര്‍ ഉള്‍പ്പെടെയുള്ള പ്രതികളുടെ ബേങ്ക് നിക്ഷേപങ്ങള്‍, ആധാരങ്ങള്‍, സ്വര്‍ണം എന്നിവയുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. പ്രതികളിലൊരാളായ ഹരികുമാര്‍ വഞ്ചിയൂരില്‍ വാങ്ങിയ അഞ്ചു സെന്റ് വീട്, ശാന്തി വിള എം രാജേന്ദ്രന്‍ ബേക്കറി ജംഗ്ഷനില്‍ വാങ്ങിയ ഭൂമി എന്നിവയെ കുറിച്ചുള്ള വിവരങ്ങളും അന്വേഷിക്കുന്നുണ്ട്.

 

Latest