Connect with us

Gulf

ഷാർജ ഹദീസ് ഫോറത്തിൽ കാന്തപുരത്തിന്റെ പ്രഭാഷണം പ്രൗഢമായി

Published

|

Last Updated

ഷാർജ | ഷാർജ അൽ മുൻതദ അൽ ഇസ്്ലാമി സംഘടിപ്പിച്ച വാർഷിക ഹദീസ് ഫോറത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ നടത്തിയ പ്രഭാഷണം പ്രൗഢമായി. ഷാർജയിലുള്ള നിരവധി പള്ളി ഇമാമുമാർ, ഖത്തീബുമാർ, മുഫ്തിമാർ, ഡിപ്പാർട്ട്‌മെന്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് ഇമാം തുർമുദി, ഇമാം നസാഈ എന്നിവരുടെ ഹദീസ് ഗ്രന്ഥങ്ങൾ അടിസ്ഥാനമാക്കിയുള്ള സെഷനാണ് കാന്തപുരം നേതൃത്വം നൽകിയത്.

യു എ ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കീഴിലായാണ് ഷാർജ അൽ മുൻതദ അൽ ഇസ്്ലാമി പ്രവർത്തിക്കുന്നത്.