Connect with us

National

ദേശീയവാദം എന്ന പദം ഉപയോഗിക്കരുത്; ആര്‍ എസ് എസ് പ്രവര്‍ത്തകരോട് മോഹന്‍ ഭഗവത്

Published

|

Last Updated

റാഞ്ചി |  ദേശീയവാദമെന്ന പദം ഉപയോഗിക്കുമ്പോള്‍ ഹിറ്റ്‌ലറുടെ നാസിസത്തെക്കുറിച്ച് ഓര്‍മപ്പെടുത്തുന്നുവെന്ന് ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭഗവത്. ദേശീയവാദം എന്ന് ഉപയോഗിക്കരുത്. പകരം രാഷ്ട്രം അല്ലെങ്കില്‍ ദേശീയത എന്ന് ഉപയോഗിക്കണമെന്ന് മോഹന്‍ ഭഗതവ് പറഞ്ഞു. റാഞ്ചിയിലെ മുഖര്‍ജി സര്‍വകലാശാലയില്‍ ആര്‍ എസ് എസ് പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ സംസ്‌കാരം ഹിന്ദു സംസ്‌കാരമാണ്. എല്ലാവരേും ഒന്നിപ്പിക്കുന്ന സംസ്‌കാരമാണിത്. രാജ്യത്തെ വൈവിധ്യങ്ങള്‍ക്കിടയിലും ഇന്ത്യയിലെ ഓരോ പൗരനും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍
മൗലികവാദം കാരണം രാജ്യത്ത് അശാന്തി നിലനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

 

Latest