Connect with us

National

എസ് എം എസ് പൂര്‍ണമായും സൗജന്യമാക്കാന്‍ ട്രായ് നീക്കം

Published

|

Last Updated

മുംബൈ |  എസ് എം എസുകള്‍ പൂര്‍ണമായും സൗജന്യമാക്കി മാറ്റാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) യുടെ പദ്ധതി. നേരത്തെ നൂറ് സൗജന്യ എസ് എം എസുകളായിരുന്നു അനുവദിച്ചിരുന്നത്. ഈ പരിധി എടുത്തുകളയും. എത്ര എസ് എം എസും പണം നല്‍കാതെ അയക്കാനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തുക. ടെലികമ്മ്യൂണിക്കേഷന്‍ താരിഫ് ഓര്‍ഡര്‍ (65-ാം ഭേദഗതി), 2020 ആണ് ഷോര്‍ട്ട് മെസേജ് സര്‍വീസിന് മേലുള്ള നിയന്ത്രണങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിക്കുന്നത്.

2012ല്‍ ടെലികോം കൊമേര്‍ഷ്യല്‍ കമ്മ്യൂണിക്കേഷന്‍ കസ്റ്റമര്‍ പ്രിഫറന്‍സ് റഗുലേഷന്റെ ഭാഗമായി തട്ടിപ്പ് സന്ദേശങ്ങള്‍ നിയന്ത്രിക്കുന്നതിനും എസ് എം എസുകള്‍ വ്യാപകമായി പരസ്യ വിതരണത്തിന് ഉപയോഗിക്കുന്നത് തടയാനും വേണ്ടിയാണ് സൗജന്യ എസ് എം സുകള്‍ ഒഴിവാക്കിയത്. എന്നാല്‍ തട്ടിപ്പുകള്‍ കണ്ടെത്തുന്നതിന് പുതിയ സാങ്കേതികവിദ്യ വഴി കഴിയുന്നതിനാല്‍ ട്രായ് തന്നെ ഇപ്പോള്‍ തീരുമാനം മാറ്റാന്‍ ഒരുങ്ങുകയാണ്.

---- facebook comment plugin here -----

Latest