Connect with us

Kerala

അവിനാശി അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കെ എസ് ആര്‍ ടി സി പത്ത് ലക്ഷം വീതം നല്‍കും

Published

|

Last Updated

തിരുവനന്തപുരം |  തമിഴ്‌നാട് തിരുപ്പൂര്‍ അവിനാശി അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വീതം കെ എസ് ആര്‍ ടി സി ധനസഹായം നല്‍കും. അടിയന്തിരമായി രണ്ടു ലക്ഷം രൂപയും പിന്നീട് ബാക്കി തുകയും നല്‍കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

മരിച്ച കെ എസ് ആര്‍ ടി സി ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ക്ക് 30 ലക്ഷം രൂപവീതം നല്‍കും. കെ എസ ്ആര്‍ ടി സിയുടെ ഇന്‍ഷുറന്‍സ് തുകയാണ് ഇവര്‍ക്ക് കൈമാറുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ന് പുലര്‍ച്ചെ മൂന്നരക്കാണ് ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്കുള്ള കെ എസ് ആര്‍ ടി സി ബസില്‍ ണ്ടെയ്‌നര്‍ ഇടിച്ചത്. 18 മലയാളികളടക്കം 19 പേരാണ് മരിച്ചത്. ഇതില്‍ ഏറെയും യുവാക്കളായിരുന്നു.