Connect with us

Gulf

മലപ്പുറം സ്വദേശി റിയാദില്‍ നിര്യാതനായി

Published

|

Last Updated

റിയാദ് | മലപ്പുറം കോഡൂര്‍ സ്വദേശി റിയാദില്‍ നിര്യാതനായി. കോഡൂര്‍ പൂന്തുരുത്തി ജഅ്ഫറാണ് (53) റിയാദിലെ ശുമൈസി ആശുപത്രിയില്‍ മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഭാര്യ: ഖദീജ, മക്കള്‍: മുഹമ്മദ് ദാനിഷ്, ഉവൈസ്, ജുമാന. സഹോദരങ്ങള്‍: ഖാലിദ്, ശിഹാബ്, മാശിദ, ഖൗലത്ത്. മരുമക്കള്‍: അബ്ദുസലാം, മന്‍സൂര്‍, മുനീറ, ശബ്‌ന. മയ്യിത്ത് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി റിയാദില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Latest