Connect with us

National

നിര്‍ഭയ കേസ്; വിനയ് ശര്‍മ ചുമരില്‍ തലയിടിച്ച് സ്വയം പരുക്കേല്‍പ്പിക്കാന്‍ ശ്രമിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | നിര്‍ഭയ കേസില്‍ വധശിക്ഷക്കു വിധിക്കപ്പെട്ടവരില്‍ ഒരാളായ വിനയ് ശര്‍മ ജയില്‍ സെല്ലിലെ ചുമരില്‍ തലയിടിച്ച് സ്വയം പരുക്കേല്‍പ്പിക്കാന്‍ ശ്രമിച്ചതായി തിഹാര്‍ ജയിലിലെ ഒരുദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ഇയാള്‍ക്ക് നിസ്സാര പരുക്കേറ്റതായും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഫെബ്രുവരി 16നാണ് സംഭവമുണ്ടായത്. കേസിലെ നാലു കുറ്റവാളികളെയും മാര്‍ച്ച് മൂന്നിന് ആറു മണിക്ക് തൂക്കിക്കൊല്ലാന്‍ ഡല്‍ഹി പാട്യാല കോടതി ഈയാഴ്ചയുടെ തുടക്കത്തില്‍ ഉത്തരവിട്ടിരുന്നു.

തന്റെ കക്ഷിയായ വിനയ് ശര്‍മ നിരാഹാര സമരത്തിലാണെന്നും ഇയാളുടെ മാനസിക നില വഷളായിട്ടുണ്ടെന്നും അഭിഭാഷകന്‍ എ പി സിംഗ് കോടതിയെ അറിയിച്ചിരുന്നു. വിനയ് ശര്‍മയുടെ ആരോഗ്യനില പരിശോധിക്കാനും കൃത്യമായ മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കാനും ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു