Connect with us

Kerala

തിരുപ്പൂര്‍ അപകടം; മെഡിക്കല്‍ സംഘത്തെ അയക്കും, സൗജന്യ ചികിത്സ നല്‍കും: സംസ്ഥാന സര്‍ക്കാര്‍

Published

|

Last Updated

തിരുപ്പുര്‍ | തമിഴ്‌നാട് തിരുപ്പൂരില്‍ അപകടമുണ്ടായ സ്ഥലത്തേക്ക് ആവശ്യമെങ്കില്‍ മെഡിക്കല്‍ സംഘത്തെ അയക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദാരുണമായ സംഭവമാണുണ്ടായതെന്ന് മുഖ്യമന്ത്രിയും ഗതാഗത മന്ത്രി എ കെ ശശീന്ദ്രനും പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കളെ ബന്ധപ്പെടാന്‍ ശ്രമം നടത്തിവരികയാണെന്ന് ശശീന്ദ്രനൊപ്പം തിരുപ്പൂരിലേക്ക് തിരിച്ച കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍ പറഞ്ഞു. എട്ടു പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല.

സംഭവ സ്ഥലത്തേക്ക് കേരളത്തില്‍ നിന്ന് 20 ആംബുലന്‍സുകള്‍ അയച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജയും അറിയിച്ചു. പരുക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ നല്‍കും.