Connect with us

Kerala

അപകടം വരുത്തിയത് ടൈലുമായി സേലത്തേക്കു പോവുകയായിരുന്ന ലോറി

Published

|

Last Updated

തിരുപ്പുര്‍ | തിരുപ്പൂരില്‍ അപകടം വരുത്തിയത് ടൈലുമായി എറണാകുളത്തു നിന്നു സേലത്തേക്കു പോവുകയായിരുന്ന കണ്ടെയിനര്‍ ലോറി. എറണാകുളം രജിസ്‌ട്രേഷനിലുള്ള ലോറിയാണിത്. എറണാകുളം ഡിപ്പോയിലെ ആര്‍ എസ് 784 നമ്പര്‍ ബെംഗളുരു-എറണാകുളം വോള്‍വോ ബസിലാണ് ലോറി ഇടിച്ചത്. അപകടം നടന്നയുടന്‍ ഓടി രക്ഷപ്പെട്ട ലോറി ഡ്രൈവര്‍ പിന്നീട് പോലീസില്‍ കീഴടങ്ങി.

ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ലോറി ഡിവൈഡര്‍ തകര്‍ത്ത് ബസില്‍ ഇടിച്ചുകയറുകയായിരുന്നു. ലോറിയില്‍ അമിതഭാരം കയറ്റിയിരുന്നുവെന്നാണ് വിവരം. ഫെബ്രുവരി 17ന് എറണാകുളത്തു നിന്ന് ബംഗളുരുവിലേക്കു പോയ ബസ് 18ന് കേരളത്തിലേക്ക് മടങ്ങേണ്ടതായിരുന്നു. എന്നാല്‍, യാത്രക്കാര്‍ ഇല്ലാത്തതിനാല്‍ 19നാണ് തിരികെ യാത്ര തിരിച്ചത്. ഇന്ന് രാവിലെ ഏഴിനാണ് ബസ് കൊച്ചിയില്‍ എത്തേണ്ടിയിരുന്നത്.

Latest