Connect with us

Kerala

വെടിയുണ്ടകള്‍ കാണാതായ സംഭവം: പ്രധാന സാക്ഷികളായ പോലീസുകാരെ ക്രൈം ബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും

Published

|

Last Updated

തിരുവനന്തപുരം | പോലീസിന്റെ ആയുധ ശേഖരത്തില്‍ നിന്ന് വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ പ്രധാന സാക്ഷികളായ പോലീസുകാരെ ക്രൈം ബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. വെടിയുണ്ടകള്‍ നഷ്ടപ്പെട്ടതായി സംശയിക്കുന്ന കാലത്ത് എസ് എ പിയിലുണ്ടായിരുന്ന നാല് പോലീസുകാരെയാണ് ചോദ്യം ചെയ്യുക. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ കാണാതായവക്കു പകരം വച്ച വ്യാജ വെടിയുണ്ടകള്‍ ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു.

12,061 വെടിയുണ്ടകള്‍ കാണാതായിട്ടുണ്ടെന്നാണ് സി എ ജി റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, സി എ ജി കണ്ടെത്തലുകള്‍ തള്ളി ആഭ്യന്തര സെക്രട്ടറി ബുധനാഴ്ച മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. രജിസ്റ്ററില്‍ കണക്ക് രേഖപ്പെടുത്തിയതിലെ പിഴവ് മാത്രമാണ് ഉണ്ടായതെന്നാണ്് ഇതില്‍ വ്യക്തമാക്കിയിട്ടുള്ളത്.

Latest