Connect with us

Gulf

ഹജ്ജ് 2020 : വിവിധ മന്ത്രാലയങ്ങളുടെ സംയുക്ത യോഗം ചേര്‍ന്നു

Published

|

Last Updated

മക്ക | ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ക്ക് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, ഹജ്ജിനെത്തുന്ന തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായുള്ള പ്രഥമ യോഗം സഊദി ഹജ്ജ് മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ മക്കയില്‍ നടന്നു. കഴിഞ്ഞ വര്‍ഷത്തെ ഹജ്ജ് സീസണിലെ പ്രധാനപ്പെട്ട വിഷയങ്ങള്‍ അവലോകനം ചെയ്യുന്നതിന്റെ ഭാഗമായി കൂടിയാണ് യോഗം ചേര്‍ന്നത്. സഊദി ഹജ്ജ് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ഹുസൈന്‍ ബിന്‍ നാസര്‍ അല്‍-ഷെരീഫിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.

ഈ വര്‍ഷത്തെ തീര്‍ഥാടകരെ സ്വീകരിക്കുന്നതിനും തീര്‍ഥാടനം സുഗമമാക്കുന്നതിനും വേണ്ടിയുള്ള ശ്രമങ്ങള്‍, തീര്‍ഥാടകര്‍ക്കാവശ്യമായ മുഴുവന്‍ സേവനങ്ങളെയും സമന്വയിപ്പിക്കുന്നതിന് ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തല്‍, ഹജ്ജ് പദ്ധതികളുടെ വിജയത്തെ ലക്ഷ്യം വച്ചുള്ള അഭിപ്രായങ്ങള്‍ തുടങ്ങിയവയെല്ലാം യോഗത്തില്‍ ചര്‍ച്ച ചെയ്തു.

പ്രഥമ സംയുക്ത ഗ്രൂപ്പ് യോഗത്തില്‍ ആഭ്യന്തര മന്ത്രാലയം, പൊതു സുരക്ഷ, അഡ്മിനിസ്‌ട്രേഷന്‍, സിവില്‍ ഡിഫന്‍സ്, ഫെസിലിറ്റി സെക്യൂരിറ്റി, പ്രത്യേക അടിയന്തര സേന, മക്ക സുരക്ഷ സേന, ജനറല്‍ ട്രാഫിക് വകുപ്പ്, മക്ക ഗാര്‍ണറേറ്റ്, മക്ക ഡെവലപ്മെന്റ് അതോറിറ്റി, മക്ക റോയല്‍ കമ്മീഷന്‍, ഹോളിയാര്‍ ക്യാപിറ്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഹജ്ജ്, ഉംറ റിസര്‍ച്ച്, തവാഫ് ഇന്‍സ്റ്റിറ്റിയൂഷനുകള്‍, ആഭ്യന്തര തീര്‍ഥാടകര്‍ക്കായുള്ള കോര്‍ഡിനേറ്റിംഗ് കൗണ്‍സില്‍ തുടങ്ങിയ മന്ത്രാലയങ്ങളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest