Connect with us

International

കൊറോണ: ഡയമണ്ട് പ്രിന്‍സസ് കപ്പലില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു

Published

|

Last Updated

ടോക്കിയോ | കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ജപ്പാനിലെ യോകോഹാമയില്‍ നങ്കൂരമിട്ട ഡയമണ്ട് പ്രിന്‍സസ് ക്രൂയിസ് ലൈനര്‍ കപ്പലിലെ യാത്രക്കാരില്‍ വൈറസ് ബാധ ഇല്ലെന്ന് കണ്ടെത്തിയ യാത്രക്കാരെ ഒഴിപ്പിച്ചുതുടങ്ങി. 14 ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയായതോടെയാണ് യാത്രക്കാരെ കപ്പലില്‍ നിന്ന് ഒഴിപ്പിക്കാന്‍ തുടങ്ങിയത്. നൂറിലധികം യാത്രക്കാരെ ഇതിനകം ഒഴിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കപ്പലിലെ ജീവനക്കാരടക്കം 542 പേര്‍ക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഇതിനിടയില്‍ പല രാജ്യങ്ങളും അവരുടെ പൗരന്മാരെ കപ്പലില്‍ നിന്ന് പുറത്തിറക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഞായറാഴ്ച യുഎസ് പൗരന്മാരെ കപ്പലില്‍ നിന്ന് മാറ്റിയിരുന്നു. കപ്പലില്‍ നിന്ന ഒഴിപ്പിച്ച യുഎസ്, കാനഡ, ആസ്‌ത്രേലിയ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരെ അതത് രാജ്യങ്ങള്‍ വീണ്ടും 14 ദിവസം നിരീക്ഷിക്കും.

അതിനിടെ, കപ്പലില്‍ നിന്നുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്ന ബ്രിട്ടീഷ് ദമ്പതികള്‍ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചു. കപ്പലിലെ 88 പേര്‍ക്കാണ് ബുധനാഴച വൈറസ് ബാധ സ്ഥിരീകരിച്ചത്.

Latest